ഹൂത്തി ആക്രമണങ്ങള്‍ക്കിടെ: യിസ്രായേല്‍, യുഎസ്, അറബ് രാജ്യങ്ങളുടെ സൈനിക മേധാവികളുടെ രഹസ്യ കൂടിക്കാഴ്ച

ഹൂത്തി ആക്രമണങ്ങള്‍ക്കിടെ: യിസ്രായേല്‍, യുഎസ്, അറബ് രാജ്യങ്ങളുടെ സൈനിക മേധാവികളുടെ രഹസ്യ കൂടിക്കാഴ്ച

Breaking News Middle East West Asia

ഹൂത്തി ആക്രമണങ്ങള്‍ക്കിടെ: യിസ്രായേല്‍, യുഎസ്, അറബ് രാജ്യങ്ങളുടെ സൈനിക മേധാവികളുടെ രഹസ്യ കൂടിക്കാഴ്ച

യെമനില്‍ ഹൂത്തി തീവ്രവാദികള്‍ അടുത്തിടെ നടത്തിയ മിന്നല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യു.എസ്. യിസ്രായേല്‍, നിരവധി അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഉന്നത സൈനിക കമാന്‍ഡര്‍മാര്‍ കഴിഞ്ഞയാഴ്ച ഒരു രഹസ്യ യോഗം നടത്തിയതായി ആക്സിയേസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഒരാഴ്ചയ്ക്കിടെ ഹൂത്തി തീവ്രവാദികള്‍ തെക്കന്‍ യെമനിലെ വലിയെരു ഭാഗം പിടിച്ചെടുത്തു. അതില്‍ ബാസ് എല്‍ മന്ദ്രബ് കടലിടുക്കിലെ തീരവും ജലപാതയ്ക്കുള്ളിലെ നിരവധി ദ്വീപുകളും ഉള്‍പ്പെടുന്നു.

ഇതിനു പുറമേ ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ ചെങ്കടലിലൂടെ എണ്ണ കയറ്റുമതി ചെയ്യുന്നതിനുള്ള ബദല്‍ മാര്‍ഗ്ഗമായി ഉപയോഗിച്ചിരുന്ന നിര്‍ണ്ണായകമായ ഈ സൌദി പൈപ്പ് ലൈന്‍ കേടുവരുത്തി.

സംഭവത്തില്‍ അമേരിക്കയോ സൌദിയുടെ പല പ്രാദേശിക സഖ്യ കക്ഷികളോ (പാക്കിസ്ഥാനും തുര്‍ക്കിയും ഉള്‍പ്പെടെ) പ്രതിരോധത്തില്‍ സൌദിയെ സഹായിച്ചിട്ടില്ല.

എന്നിരുന്നാലും യിസ്രായേല്‍ യു.എസ്. സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് വഴി ഹൂത്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ സൌദിക്ക് കൈമാറിതായി റിപ്പോര്‍ട്ടുകളുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.