ബിന്‍ലാദന്റെ ഒളിത്തവള പ്രദേശത്ത് സുവിശേഷ പ്രവര്‍ത്തനം നടത്തുന്നു
ലോകം ഒരിക്കല്‍ക്കൂടി ഓര്‍മ്മ പുതുക്കി. 9/11 ഭീകരാക്രമണത്തിന്റെ ഭയാനകമായ സംഭവത്തിന്റെ 25-മത്തെ വാര്‍ഷികത്തില്‍ സൂത്രധാരനായ ഒസാമ ബിന്‍ലാദന്‍ 2011-ല്‍ വധിക്കപ്പെട്ടിരുന്നു.
പാക്കിസ്ഥാനിലെ അബോട്ടാബാദിലുള്ള അദ്ദേഹത്തിന്റെ ഒളിവ് കേന്ദ്രത്തില്‍ യു.എസിന്റെ പ്രത്യേക സേന നടത്തിയ ഓപ്പറേഷനില്‍ ആണ് ബിന്‍ ലാദനെ പിടികൂടിയതും വധിച്ചതും.
അദ്ദേഹം വര്‍ഷങ്ങളായി താമസിച്ചിരുന്ന ബഹുനില കെട്ടിടം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഈ കെട്ടിടം പാക്കിസ്ഥാന്‍ അധികാരികള്‍ പിന്നീട് ഇടിച്ചുനിരത്തുകയുണ്ടായി.
ഏറ്റവും സുരക്ഷിതമെന്ന് ബിന്‍ലാദന്‍ കരുതിയിരുന്ന സ്ഥലം ഇന്ന് സുവിശേഷത്തിന്റെ വാതായനങ്ങള്‍ തുറക്കപ്പെട്ട പ്രദേശമായി.
പ്രമുഖ ക്രിസ്ത്യന്‍ സുവിശേഷ മിഷണറി സംഘടനയായ മിഷന്‍ ക്രൈയുടെ പ്രസിഡന്റ് ജേസന്‍ ഫോര്‍ഡ് പറയുന്നു: ഈ പ്രദേശത്ത് എങ്ങനെ സുവിശേഷം എത്തിക്കണമെന്ന് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.
കര്‍ത്താവ് തുണ ചെയ്തു. ഞങ്ങള്‍ ഒരു ടീമായി പോയി. ആ കോമ്പൌണ്ടിനു ചുറ്റുമുള്ള ഏറ്റവും അടുത്തുള്ള വീടുകളില്‍ 2,000 ബൈബിളുകള്‍ നല്‍കി. പിന്നീട് ആ പ്രദേശത്ത് തുടര്‍ച്ചയായ സുവിശേഷ സാന്നിദ്ധ്യമായി വളര്‍ന്നു.
മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്കു വരുവാന്‍ തുടങ്ങി. ബൈബിളുകളും ക്രിസ്ത്യന്‍ പുസ്തകങ്ങളും വിതരണം തുടര്‍ന്നു. ആളുകള്‍ കര്‍ത്താവിങ്കലേക്കു കടന്നുവന്നു പലരും സ്നാനമേറ്റു.
രണ്ട് മുന്‍ താലിബാന്‍ അംഗങ്ങളും ക്രിസ്തുവിനെ സ്വീകരിക്കുവാനിടയായി. ഇപ്പോഴും അകകടം നിറഞ്ഞ ഈ മേഖലയില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന് അദ്ദേഹം പറയുന്നു.

