അള്‍ജീറിയയില്‍ അഭയ കേന്ദ്രത്തില്‍ ആരാധന നടത്തിയതിന് 12 ക്രിസ്ത്യാനികളെ അറസ്റ്റു ചെയ്തു

അള്‍ജീറിയയില്‍ അഭയ കേന്ദ്രത്തില്‍ ആരാധന നടത്തിയതിന് 12 ക്രിസ്ത്യാനികളെ അറസ്റ്റു ചെയ്തു

Asia Breaking News

അള്‍ജീറിയയില്‍ അഭയ കേന്ദ്രത്തില്‍ ആരാധന നടത്തിയതിന് 12 ക്രിസ്ത്യാനികളെ അറസ്റ്റു ചെയ്തു

അല്‍നിയേഴ്സ്: വടക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ അള്‍ജീറിയയില്‍ സെപ്റ്റംബര്‍ 4-ന് ഒരു മാനുഷിക അഭയ കേന്ദ്രത്തില്‍ ആരാധന നടത്തിയതിന് 12 ക്രിസ്ത്യാനികളെ അറസ്റ്റു ചെയ്തു.

ഒറാനില്‍നിന്ന് 36 കിലോമീറ്റര്‍ കിഴക്കായി എല്‍ അയൈഡയിലുള്ള ഹൌസ് ഓഫ് റെഫ്യൂജ് ഷെല്‍ട്ടര്‍, ദുര്‍ബലരായ സ്ത്രീകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള ഒരു അഭയ കേന്ദ്രമായി ഇവിടെ പ്രവര്‍ത്തിക്കുന്നു.

ഇവിടെ സ്പെഷ്യല്‍ ഫോഴ്സ് പോലീസ് നടത്തിയ റെയ്ഡിലാണ് അറസ്റ്റ് നടന്നത്.

2019 ഒക്ടോബറില്‍ അധികാരികള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടുന്നതിനുമുമ്പ് ഇവിടെ ഒരു ആരാധനാ ഹാള്‍ ഉണ്ടായിരുന്നു.

എന്നാല്‍ വിശ്വാസികള്‍ ഷെല്‍ട്ടര്‍ പരിസരത്തെ പ്രത്യേക അപ്പാര്‍ട്ടുമെന്റുകളിലൊന്നില്‍ ആരാധനയ്ക്കായി ഒത്തു കൂടുന്നത് തുടര്‍ന്നു.

ഒരു സേര്‍ച്ച് വാറണ്ടുമായി നിയമ പാലകര്‍ സ്ഥലം റെയ്ഡു ചെയ്ത ശേഷം കസ്റ്റഡിയിലെടുത്ത 12 ക്രിസ്ത്യാനികളെ ഒറാനില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ബെനിയേവ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.

അറസ്റ്റിലായ ക്രിസ്ത്യാനികളെ ഇതുവരെ ഒരു പ്രോസിക്യൂട്ടറുടെ മുമ്പാകെ ഹാജരാക്കിയുട്ടില്ലെന്നും തുടര്‍ന്ന് അവരെ വേഗത്തില്‍ കോടതിയില്‍ വിചാരണയ്ക്കായി കൊണ്ടുപോവുകയായിരുന്നുവെന്നും പറയുന്നു.

ജനസംഖ്യയില്‍ 1 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.