9/11 ആക്രമണം: യഹൂദ ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെക്സാസ് സ്റ്റേറ്റ്
ടെക്സാസ്: 2001 സെപ്റ്റംബര്‍ 11 ലെ ഭീകര ആക്രമണങ്ങളില്‍ ഇസ്ളാമിസ്റ്റുകളുടെ പങ്ക് എടുത്തു കാണിക്കുകയും മുഹമ്മദിന്റെ യഹൂദ-ക്രിസ്ത്യന്‍ ഗോത്രങ്ങള്‍ക്കെതിരായ ക്രൂരമായ സൈനിക നീക്കങ്ങള്‍ ചര്‍ച്ച ചെയ്യുകയും,
അമേരിക്കന്‍ ലോക ചരിത്രത്തെ രൂപപ്പെടുത്തുന്നതില്‍ ക്രിസ്തുമതത്തിന്റെ പങ്ക് ഊന്നിപ്പറയുകയും ചെയ്യുന്ന ഒരു പരിഷ്ക്കരിച്ച സാമൂഹിക പഠന പാഠ്യപദ്ധതി ടെക്സാസ് സ്റ്റേറ്റ് ബോര്‍ഡ് അംഗീകരിച്ചു.
വെള്ളിയാഴ്ച നടന്ന ഒരു യോഗത്തില്‍ ടെക്സാസ് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് എജ്യൂക്കേഷന്‍ ഹൈസ്കൂള്‍ സോഷ്യല്‍ സ്റ്റഡീസ് പാഠ്യ പദ്ധതിയിലെ പരിഷ്ക്കാരങ്ങള്‍ അംഗീകരിക്കുന്നതിന് 8-3 വോട്ടുകള്‍ നേടി.
അമേരിക്കന്‍ ലോക ചരിത്ര ക്ളാസുകളില്‍ ക്രിസ്തു മതത്തിന്റെയും ഇസ്ളാമിന്റെയും പങ്കിനെക്കുറിച്ചുള്ള ഒട്ടനവധി പരാമര്‍ശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
പുതിയ പാഠ്യ പദ്ധതി 2033-34 അദ്ധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷ.

