ശ്വാസകോശ കാന്‍സര്‍ 60 ഡോളര്‍ ചിലവില്‍ കണ്ടെത്തുന്ന സംവിധാനം വികസിപ്പിച്ച് യിസ്രായേല്‍ ഗവേഷകര്‍

ശ്വാസകോശ കാന്‍സര്‍ 60 ഡോളര്‍ ചിലവില്‍ കണ്ടെത്തുന്ന സംവിധാനം വികസിപ്പിച്ച് യിസ്രായേല്‍ ഗവേഷകര്‍

Health

ശ്വാസകോശ കാന്‍സര്‍ 60 ഡോളര്‍ ചിലവില്‍ കണ്ടെത്തുന്ന സംവിധാനം വികസിപ്പിച്ച് യിസ്രായേല്‍ ഗവേഷകര്‍

ലോകത്തിലെ ഏറ്റവും മാരകമായ കാന്‍സറുകളിലൊന്നാണ് ശ്വാസകോശ കാന്‍സര്‍. 93 ശതമാനം കൃത്യതയോടെ വിപുലമായ ശ്വാസകോശ കാന്‍സര്‍ വളരെ കുറഞ്ഞ ചിലവില്‍ രക്ത പരിശോധന നടത്തി കണ്ടെത്തുന്ന സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് യിസ്രായേലി ഗവേഷകര്‍.

ടെല്‍ അവീവ് സര്‍വ്വകലാശലയിലെ ശാസ്ത്രജ്ഞര്‍ ഒരു യിസ്രായേലി മെഡിക്കല്‍ ഡയഗണോസ്റ്റിക്സ് കമ്പനിയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ പരിശോധനയ്ക്ക് ഏകദേശം 60 ഡോളര്‍ ചിലവ് മാത്രം മതിയാകും. കൂടാതെ ചിലവേറിയ ഡിഎന്‍എ സീക്വന്‍സിംഗ് ആവശ്യവുമില്ല.

103 പേരെ ഉള്‍പ്പെടുത്തി നടത്തിയ ഒരു പിയര്‍ റിവ്യൂഡ് പഠനത്തില്‍ സ്റ്റേജ് 2 മുതല്‍ 4 വരെയുള്ള ശ്വാസകോശ കാന്‍സറുകളില്‍ 93.1 ശതമാനം പേരെയും തിരിച്ചറിഞ്ഞു.

ആരോഗ്യമുള്ള പങ്കാളികളില്‍ 90.3 ശതമാനം പേരിലും രോഗം കൃത്യമായി ഒഴിവാക്കി. രക്ത പ്രവാഹത്തില്‍ പ്രചരിക്കുന്ന ഡിഎന്‍എയുടെ ഭാഗങ്ങളാണ് ഈ സാങ്കേതിക വിദ്യ പരിശോധിക്കുന്നത്.

പ്രത്യേകം വികസിപ്പിച്ചെടുത്ത ഒരു ഗ്ളാസ് ചിപ്പില്‍ ഡിഎന്‍എ സ്ഥാപിക്കുന്നതിനു മുമ്പ് കാന്‍സറുമായി ബന്ധപ്പെട്ട രാസമാറ്റങ്ങളുമായി ഗവേഷകര്‍ പ്ളൂറസെന്റ് മാര്‍ക്കറുകള്‍ ഘടിപ്പിക്കുന്നു.

തല്‍ഫലമായുണ്ടാകുന്ന പ്രകാശ പാറ്റേണ്‍ ട്യൂമറിന്റെ ഒരു ജൈവിക വിരലടയാളം ആയി പ്രവര്‍ത്തിക്കുന്നു. ഇത് വെറുമൊരു രക്ത പരിശോധനയാണ്. വളരെ വിലകുറഞ്ഞതുമാണ്.

ഇതിന് ആയിരക്കണക്കിനു ഷെക്കലുകള്‍ ചിലവില്ല. സാങ്കേതിക വികസനത്തിനു നേതൃത്വം വഹിച്ച ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ പ്രൊഫ. യുവാല്‍ എബെന്‍സ്റ്റീന്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.