ബഹിരാകാശ സാങ്കേതിക രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ഗാലക്സ്ഐ (GalaxEye)

ബഹിരാകാശ സാങ്കേതിക രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ഗാലക്സ്ഐ (GalaxEye)

Breaking News India USA

ബഹിരാകാശ സാങ്കേതിക രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ഗാലക്സ്ഐ (GalaxEye)
പി പി ചെറിയാൻ

ന്യൂയോർക്/ബാംഗളൂർ :ബഹിരാകാശ സാങ്കേതിക രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ഗാലക്സ്ഐ (GalaxEye).

തങ്ങളുടെ ഉടമസ്ഥതയിലുള്ള ‘ഓപ്റ്റോസാർ’ (OptoSAR) ഇമേജിംഗ് സിസ്റ്റത്തിന്റെ പ്രധാന സാങ്കേതികവിദ്യയ്ക്ക് അമേരിക്കൻ പേറ്റന്റ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായി കമ്പനി മാറി.

ഒപ്റ്റിക്കൽ, മൈക്രോവേവ് സെൻസറുകളെ ഒരേസമയം ഏകോപിപ്പിക്കുന്ന ഈ സിസ്റ്റം ആർക്കിടെക്ചറിനാണ് യു.എസ് പേറ്റന്റ് ലഭിച്ചിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനങ്ങളെ ബാധിക്കാതെ കൃത്യമായ ഉപഗ്രഹ ചിത്രങ്ങൾ നൽകാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.

2021-ൽ ഐ.ഐ.ടി മദ്രാസ് പൂർവ്വ വിദ്യാർത്ഥികളാണ് ഗാലക്സ്ഐ സ്ഥാപിച്ചത്.

അന്താരാഷ്ട്ര വിപണിയിൽ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 30 ഉപഗ്രഹങ്ങളുള്ള ശൃംഖല വിന്യേതമാക്കാനാണ് കമ്പനിയുടെ പദ്ധതി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.