യെരുശലേം നഗരത്തിലെ നഷ്ടപ്പെട്ട നിധികള്‍ വത്തിക്കാന്‍ നഗരത്തില്‍ ഒളിപ്പിച്ചിരിക്കാമെന്നു റബ്ബി
യെരുശലേം: യെരുശലേം ദൈവാലയം നശിപ്പിക്കപ്പെട്ടപ്പോള്‍ അതിലെ വിശുദ്ധമായ വസ്തുക്കള്‍ എവിടെയാണെന്ന് ഇപ്പോഴും അജ്ഞാതമായി തുടരുന്നതിനിടയില്‍ ഒരു റബ്ബിയുടെ അവകാശവാദം ശ്രദ്ധേയമാകുന്നു.
എഡി 70-ല്‍ രണ്ടാം ദൈവാലയത്തിന്റെ നാശത്തെത്തുടര്‍ന്ന് കൊണ്ടുപോയ പവിത്രമായ പാത്രങ്ങള്‍ അതിജീവിച്ചുവെന്ന് 20-ലേറെ വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍തന്നെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടെന്ന് അന്വേഷണാത്മക പുരാവസ്തു ഗവേഷകനും എഴുത്തുകാരനുമായ റബ്ബി ഹാരി ഹിര്‍ഷല്‍ മോസ്കോഫ് യിസ്രായേല്‍ 365 ന്യൂസിനോട് വെളിപ്പെടുത്തി.
കുറഞ്ഞത് ചില നിധികളെങ്കിലും വത്തിക്കാന്‍ നഗരത്തിനടയില്‍ മറഞ്ഞിരിക്കാം. അദ്ദേഹം പറയുന്നു. ഞാന്‍ പാത്രങ്ങള്‍ കണ്ടിട്ടില്ല, പക്ഷെ എന്റെ ഗവേഷണമനുസരിച്ച് പാത്രങ്ങള്‍ നിലവിലുണ്ടെന്ന് എന്റെ മനസ്സില്‍ പ്രായോഗികമായി മനസ്സിലാക്കാന്‍ കഴിയുന്നു.
മെനോറയെക്കുറിച്ച് റിപ്പോര്‍ട്ട് ചോദിച്ചപ്പോള്‍ അദ്ദേഹം അത് തീര്‍ച്ചയായും അവിടെയുണ്ട് മറക്കരുത്, ഞാന്‍ കണ്ടിട്ടില്ല പക്ഷെ അതിന്റെ പത്ത് മീറ്ററിനുള്ളില്‍ പോയ ആളുകളെയും അത് യഥാര്‍ത്ഥത്തില്‍ കണ്ട് മറ്റ് ആളുകളെയും എനിക്കറിയാം.
സെന്റ് പീറ്റേഴ്സ് ബസലിക്കയ്ക്കു താഴെ നാലോ അഞ്ചോ നിലകള്‍ താഴേക്ക് ഇറങ്ങി ഓരോ മൂന്നോ നാലോ മീറ്ററിലും ഒരു ഗ്ളാസ് വാതില്‍ ഉണ്ട്. വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ തനിക്കായി ഒരുക്കിയ ടൂറിനെ വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
20 വര്‍ഷങ്ങളിലൂടെ അദ്ദേഹം ശേഖരിച്ച നിരവധി സാക്ഷ്യങ്ങളുടെ ശൃംഖലയിലാണ് അദ്ദേഹത്തിന്റെ ഈ വാദം. 1960-കളില്‍ വത്തിക്കാന്‍ സിറ്റിയില്‍ ഒരു ഒരു ഫ്രഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന പരേതനായ റബ്ബി ഡേവിഡ് മെനാഷെയുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം പറയുന്നു.
അദ്ദേഹം വത്തിക്കാന്‍ ഗവര്‍ണറുടെ മകനുമായി അടുത്ത സൌഹാര്‍ദ്ദം സ്ഥാപിച്ചു. പിന്നീട് വത്തിക്കാന്‍ ആര്‍ക്കൈവുകളുടെ ചീഫ് ആര്‍ക്കൈവിസ്റ്റ് ആയിരുന്നു.
നിങ്ങള്‍ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ നിങ്ങളുടെ പൂര്‍വ്വികരില്‍നിന്ന് എടുത്ത സ്വര്‍ണ്ണ ദൈവാലയ പാത്രങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തരാം. ഉദ്യോഗസ്ഥന് അദ്ദേഹത്തോടു പറഞ്ഞു. മെനാഷെ രണ്ടാഴ്ചത്തേക്ക് വഴി കാട്ടലിനായി സ്വന്തം റബ്ബിയോട് അവിടെ പോയി കാണാന്‍ സമ്മതിച്ചു.
അത് സ്കാര്‍ഫുകളില്‍ പൊതിഞ്ഞിരുന്നു. മെനാഷെ കാണിച്ചതിനെക്കുറിച്ച് മോസ്കോഫ് പറഞ്ഞു. അവസാനം അദ്ദേഹം മതം മാറിയില്ല. ദൈവത്തിനു നന്ദി.
പക്ഷെ ഇതെല്ലാം യാഥാര്‍ത്ഥ്യമാണോ എന്നു കാണാന്‍ ആഗ്രഹിച്ചതിനാല്‍ അദ്ദേഹം അവിടെ പോകാന്‍ സമ്മതിച്ചു. 2002-ല്‍ മെനാഷെ യിസ്രായേലിന്റെ മൊസാദിനും പോലീസിനും മുഴുവന്‍ വിവരങ്ങള്‍ നല്‍കിയതായും പറഞ്ഞു. ഷിമോന്‍ പെരസായിരുന്നു അന്ന് യിസ്രായേലിന്റെ പ്രസിഡന്റ്. മോസ്കോഫ് പറഞ്ഞു.
അപ്പോള്‍ യിസ്രായേല്‍ സര്‍ക്കാരിന് ഇതെല്ലാം അറിയാം. അവരുടെ കൈവശം അത് ഉണ്ട്. അദ്ദേഹത്തിന്റെ സാക്ഷ്യം. മോസ്കോഫ് തന്റെ രണ്ടാമത്തെ സാക്ഷിയായ സ്വിസ് ഗാര്ഡിനെക്കുറിച്ചും വിവരിച്ചു. അദ്ദേഹം ഒരു കന്യാസ്ത്രീയുമായി ഒരു ധാരണയുണ്ടാക്കിയശേഷം ഒളിവില്‍ പോയി.
അവന് മെനോയെ പ്രകാശമാനമായി കണ്ടു. പക്ഷെ അത് തിളക്കമുള്ളതായിരുന്നു. പക്ഷെ അത് കണ്ടതിനുശേഷം അദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെട്ടു. ആ ഗാര്‍ഡ് റോമിലെ മുന്‍ ചീഫ് റബ്ബിയായ എലിയോ ടോഫിക്ക് തന്റെ അനുഭവം പങ്കുവെച്ചു.
മോസ്കോഫ് മൂന്നാമത്തെ സാക്ഷ്യത്തില്‍ 1930-കലില്‍ ഇറ്റലിയിലെ രാജാവ് വിക്ടര്‍ ഇമ്മാനുവല്‍ വഴി വത്തിക്കാന്‍ ഉദ്യോഗസ്ഥരുമായി ട്രിപ്പോളിയിലെ ഒരു മുന്‍ ചീഫ് റബ്ബിയുടെ ബന്ധമാണ് രാത്രി 11 മണിക്ക് റബ്ബിയെ ഉദ്യോഹസ്ഥര്‍ കൊണ്ടുപോകാന്‍ കാരണമായത്.
തുടര്‍ന്ന് താന്‍ കണ്ട കാര്യം പുറത്തു പറില്ലെന്ന് പ്രതിജ്ഞ എടുത്തു. 40 ദിവസത്തിനുശേഷം അദ്ദേഹം മരിച്ചു. നാലാമതായി ഇത് യെരുശലേമിനുള്ളില്ത്തന്നെ ലയണ്‍സ് ഗേറ്റിനടുത്തുള്ള സെന്റ് ആന്‍സ് പള്ളിയിലാണ്. ആറ് ദിവസത്തെ യുദ്ധത്തിനുശേഷം ഒരു യിസ്രായേലി പ്രൊഫസറെ ബൈസെന്റൈന്‍ നാണയങ്ങളുടെ ശേഖരം വിലയിരുത്താന്‍ അയച്ചു.
മണിക്കൂറോളം ഒരു മുറിയില്‍ പൂട്ടിയിട്ടു. അയാള്‍ ഒരു വാതില്‍ കാണുന്നു. അത് തുറന്നു പടികള്‍ കാണുന്നു. ഇരുണ്ട മുറിയില്‍ ഒരു മേശ ഇരിക്കുന്നു.
അതിനടുത്ത് കുറെ പാത്രങ്ങള്‍. അദ്ദേഹം പരിശോധിച്ചപ്പോള്‍ രണ്ടാം ദൈവലയത്തിലെ പാത്രങ്ങള്‍. എന്നാല്‍ ഉടമ്പടി പെട്ടകത്തിന്റെ വിവരം മോസ്കോഫ് പറയുന്നത് തനിക്കറിയില്ല എന്നാണ്.
വത്തിക്കാന്‍ ഇവയെക്കുറിച്ച് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ലെന്നാണ് മോസ്കോഫിന്റെ വാദഗതി.

