ലോകത്തിലെ പീഢിത ക്രിസ്ത്യാനികള്‍ക്കു നേരെ അമേരിക്ക വാതില്‍ കൊട്ടിയടക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ലോകത്ത് വിവിധ രാജ്യങ്ങളില്‍ വിശ്വാസത്തിന്റെ പേരില്‍ പീഢനങ്ങള്‍ അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് അമേരിക്ക എക്കാലത്തും ഒരു അഭയ കേന്ദ്രമായിരുന്നു.
എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ അമേരിക്ക തങ്ങളുടെ സുവര്‍ണ്ണ വാതില്‍ കൊട്ടിയടയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സെപ്റ്റംബര്‍ 30-ന് അവസാനിക്കുന്ന യു.എസ്. സര്‍ക്കാരിന്റെ 2026 സാമ്പത്തിക വര്‍ഷം കാല്‍ നൂറ്റാണ്ടിനിടെ മതപരമായ പീഢനം അനുഭവിക്കുന്ന ഒരു അഭയാര്‍ത്ഥിയെപോലും അമേരിക്കയില്‍ പുനരധിവസിപ്പിക്കാത്ത ആദ്യ വര്‍ഷമായിരിക്കുമെന്ന് രണ്ട് പ്രമുഖ ക്രിസ്ത്യന്‍ സഹായ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പറയുന്നു.
പീഢിപ്പിക്കപ്പെടുന്ന മതന്യൂന പക്ഷങ്ങളെ പൂര്‍ണ്ണമായും പുറത്താക്കിയിരിക്കുകയാണെന്ന് മാനുഷിക സഹായ സംഘടനയായ വേള്‍ഡ് റിലീഫും ക്രിസ്ത്യന്‍ പിന്തുണ ഗ്രൂപ്പായ ഓപ്പണ്‍ ഡോര്‍സ് യു.എസും ചേര്‍ന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ക്കെതിരായുള്ള അത്ഭൂതപൂര്‍വ്വമായ പീഢനങ്ങള്‍ക്കിടയില്‍ 2025-ലും 2026-ലും അമേരിക്കില്‍ അഭയം തേടുന്നവരുടെ അനുഭവം പ്രവചനാതീതമായും കുഴപ്പം നിറഞ്ഞതാണെന്ന് സ്റ്റേറ്റ് ഓഫ് ദി ഗോള്‍ഡന്‍ ഡോര്‍, ഇവാല്യുവേറ്റിംഗ് യു.എസ്. റെഫ്യൂജി സെറ്റില്‍മെന്റ് ആന്‍ഡ് അസൈലം ഇന്‍ ലൈറ്റ് ഓഫ് ഗ്ളാബല്‍ ക്രിസ്ത്യന്‍ പെര്‍സിക്യൂഷന്‍ എന്ന പേരിലിറങ്ങിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അപരിചിതരെ സ്വാഗതം ചെയ്യാനുള്ള പഴയ നിയമ കല്‍പ്പനയും നല്ല ശമര്യാക്കാരന്റെ ഉപമയില്‍ ചീത്രീകരിക്കുന്ന അയല്‍ക്കാരനെ പരിപാലിക്കാനുള്ള യേശുവിന്റെ ഉപദേശവും ഒരേ വംശീയമോ, മതപരമോ ആയ സ്വഭാവ വിശേഷങ്ങള്‍ പങ്കിടുന്നതിനേക്കുറിച്ചു ഞങ്ങള്‍ ഗൌരവമായി കാണുന്നു സംഘടനയുടെ നേതാക്കള്‍ പറയുന്നു.

