ഇറാനില്‍ 176 ക്രിസ്ത്യാനികളെങ്കിലും കൊല്ലപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തതായി റിപ്പോര്‍ട്ട്
ഇറാനില്‍ ക്രൈസ്തവര്‍ക്കെതിരായ പീഢനങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കുറഞ്ഞത് 176 വിശ്വാസികളെങ്കിലും കൊല്ലപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് രഹസ്യസഭയുമായി ബന്ധപ്പെട്ടുള്ള യു.എസിലെ ക്രിസ്ത്യന്‍ സംഘടന പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു.
ഇറാനില്‍ ആഭ്യന്തര പ്രക്ഷോഭണങ്ങള്‍ ആരംഭിച്ച ജനുവരി മുതല്‍ സമീപമാസങ്ങളില്‍ വരെ ഏകദേശം 33 ക്രിസ്ത്യന്‍ ശുശ്രൂഷകര്‍ കൊല്ലപ്പെടുകയുണ്ടായി.
രഹസ്യ സഭാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 143 പേരോളം കസ്റ്റഡിയിലാകുകയും ചെയ്തതായി ടെക്സാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാന്‍ എലൈവ് മിനിസ്ട്രീസ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
പീഢനത്തിനിരയായതായി പറയുന്ന 20 പേരുടെ പേരുകള്‍ മിനിസ്ട്രി ബാപ്റ്റിസ്റ്റ് പ്രസിനു നല്‍കി. അതില്‍ 4 പേര്‍ മരിച്ചു.
പക്ഷെ 156 പേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും 131 അംഗങ്ങളെ അറസ്റ്റു ചെയ്തതായും പറയുന്നുണ്ടെങ്കിലും 14 പേര്‍ ഇപ്പോഴും ജയിലിലാണ്.
ചിലര്‍ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടവരാണ്. സ്ഥാപകനായ ഹോര്‍മോസ് ശരിയത്ത് പറഞ്ഞു.

