ബൈബിള്‍ വിവരണവുമായി പൊരുത്തപ്പെടുന്ന ഒരു പുരാതന സ്ഥലം കണ്ടെത്തി; യേശുവിന്റെ യഥാര്‍ത്ഥ ശവകുടീരമോ?

ബൈബിള്‍ വിവരണവുമായി പൊരുത്തപ്പെടുന്ന ഒരു പുരാതന സ്ഥലം കണ്ടെത്തി; യേശുവിന്റെ യഥാര്‍ത്ഥ ശവകുടീരമോ?

Asia Breaking News Global

ബൈബിള്‍ വിവരണവുമായി പൊരുത്തപ്പെടുന്ന ഒരു പുരാതന സ്ഥലം കണ്ടെത്തി; യേശുവിന്റെ യഥാര്‍ത്ഥ ശവകുടീരമോ?

യെരുശലേം: ഏകദേശം 1700 വര്‍ഷമായി യെരുശലേമിലെ ഹോളി സെപല്‍ക്കര്‍ ചര്‍ച്ചിലാണ് യേശുവിന്റെ ശവകുടീരം സ്ഥിചെയ്യുന്നതെന്നാണ് ക്രിസ്ത്യാനികള്‍ വിശ്വസിച്ചിരുന്നത്.

നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റെന്റൈന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ ക്രിസ്തുവിന്റെ ശവകുടീരമായി കണക്കാക്കപ്പെട്ടിരുന്ന ഒരു ശവ കുടീരത്തിനു മുകളിലാണ് ഇവിടെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി നിര്‍മ്മിച്ചത്.

എന്നാല്‍ യെരുശലേം പുരാവസ്തു ജേണലായ ലിബര്‍ അന്നാസില്‍ പ്രസിദ്ധീകരിച്ച ഒരു പ്രാഥമിക പഠന റിപ്പോര്‍ട്ട് പ്രകാരം ഒരു ശവസംസ്ക്കാര ഭൂപ്രകൃതിയുടെ തെളിവുകള്‍ ഞങ്ങള്‍ കണ്ടെത്തി.

ലാ സാപിയനിസ യൂണിവേഴ്സിറ്റി ഓഫ് റോമിലെ പുരാവസതു ഗവേഷക ഫ്രാന്‍സെസ്ക മൊമാന സ്റ്റഡോള വെളിപ്പെടുത്തി.

ഹോളി സെപെല്‍ക്കറിനു താഴെ നടത്തിയ ഖനനത്തില്‍ പുരാവസ്തു ഗവേഷകര്‍ പാറയില്‍ വെട്ടിയ ശവകുടീരങ്ങള്‍, കൃഷ്ഭൂമി, ഒരു പൂന്തോട്ടത്തിന്റെ തെളിവുകള്‍ എന്നിവയുള്ള ഒരു പുരാതന ശ്മശാന പ്രദേശം കണ്ടെത്തി.

യേശുവിനെ കുരിശില്‍ തറച്ച് അടക്കം ചെയ്ത സ്ഥലത്തെക്കുറിച്ചുള്ള ബൈബിളിലെ യോഹന്നാന്റെ സുവിശേഷത്തിലെ വിവരണങ്ങളുമായി അവ പൊരുത്തപ്പെടുന്നതിനാല്‍ ഈ കണ്ടെത്തലുകല്‍ പ്രാധാന്യം അര്‍ഹിക്കുന്നതായി റിപ്പോര്‍ട്ടു ചെയ്യുന്നു.

2022-ല്‍ പള്ളിയുടെ തറയുടെ പുനരുത്ഥാന വേളയില്‍ ആരംഭിച്ച ഖനനം 2025 വരെ തുടര്‍ന്നു. പാറയില്‍ വെട്ടിയ ശവകുടീരങ്ങളും കൃഷിക്കായി ഉപയോഗിച്ചിരുന്ന പ്രദേശങ്ങളും അടങ്ങിയ ഉപേക്ഷിക്കപ്പെട്ട ഒരു ക്വാറി ഗവേഷകര്‍ കണ്ടെത്തി.

യേശു മരിച്ച കാലഘട്ടത്തില്‍ ഏകദേശം എഡി 33-ല്‍ ഒലിവ് മരങ്ങളും മുന്തിരി വള്ളികളും ഉണ്ടായിരുന്നതായി ഗവേഷകര്‍ തെളിവുകള്‍ കണ്ടെത്തി.

മത്തായി, മര്‍ക്കോസ്, ലൂക്കോസ് എന്നീ സുവിശേഷങ്ങളിലെ വിവരണങ്ങളുമായി സാമ്യമുള്ളതാണ് ഇത്. യേശുവിന്റെ ജീവിത കാലത്ത് ഈ സ്ഥലം യെരുശലേമിന്റെ നഗര കവാടങ്ങള്‍ക്ക് പുറത്തായിരുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയ മറ്റൊരു വിശദാംശം. ഇത് ക്രൂശീകരണത്തെക്കുറിച്ചുള്ള ബൈബിള്‍ വിവരണങ്ങളുമായി പൊരുത്തപ്പെടുന്നു.

സുവിശേഷത്തില്‍ കാല്‍വറിക്കും ശവകുടീരത്തിനും ഇടയിലുള്ള ഒരു പ്രദേശത്തെക്കുറിച്ച് പരാമര്‍ശിക്കുന്നു. ഞങ്ങള്‍ ഈ കൃഷി ചെയ്ത വയലുകള്‍ തിരിച്ചറിഞ്ഞു. സ്റ്റഡോള പറഞ്ഞു.

രണ്ടാം നൂറ്റാണ്ടില്‍ ഹാട്രിയന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്തെ ഒരു റോമന്‍ ഘടന ഒരു ശ്മശാന അറയെ പിന്നീട് തടഞ്ഞു.

ഏകദേശം 200 വര്‍ഷങ്ങള്‍ക്കുശേഷം കോണ്‍സ്റ്റന്‍ന്റൈന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് തൊഴിലാളികള്‍ റോമന്‍ നിര്‍മ്മാണം നീക്കം ചെയ്യുകയും ശവ കുടീരം തുറന്നു കാട്ടുകയും ചുറ്റുമുള്ള അറകളില്‍നിന്ന് വേര്‍പെടുത്തുകയും അതിനു ചുറ്റും ഒരു ക്രിസ്ത്യന്‍ ദേവാലയം നിര്‍മ്മിക്കുകയുമായിരുന്നു.

എന്നിരുന്നാലും ഇപ്പോഴത്തെ കണ്ടെത്തലുകള്‍ കല്ലറ യേശുവിന്റേതാണെന്നു സ്ഥാപിക്കുന്നില്ല. പക്ഷെ തലമുറകളുടെ ക്രിസ്തീയ വിശ്വാസത്തിന്റെ തെളിവുകള്‍ ഈ സ്ഥലം കാല്‍വറി കുന്നാണെന്ന് സ്റ്റഡോള പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.