യഹൂദരും ക്രിസ്ത്യാനികളും ഒരേ ബൈബിള്‍ പൈതൃകത്തില്‍പ്പെട്ടവരാണെന്നും പൊതു ആക്രമണത്തെ നേരിടുന്നുവെന്നും നെതന്യാഹു

യഹൂദരും ക്രിസ്ത്യാനികളും ഒരേ ബൈബിള്‍ പൈതൃകത്തില്‍പ്പെട്ടവരാണെന്നും പൊതു ആക്രമണത്തെ നേരിടുന്നുവെന്നും നെതന്യാഹു

Asia Breaking News USA

യഹൂദരും ക്രിസ്ത്യാനികളും ഒരേ ബൈബിള്‍ പൈതൃകത്തില്‍പ്പെട്ടവരാണെന്നും പൊതു ആക്രമണത്തെ നേരിടുന്നുവെന്നും നെതന്യാഹു

വാഷിംഗ്ടണ്‍: യഹൂദരും ക്രിസ്ത്യാനികളും ഒരേ ബൈബിള്‍ പൈതൃകത്തില്‍പ്പെട്ടവരാണെന്നും ഇപ്പോള്‍ രണ്ടു കൂട്ടരും ഒരു പൊതു ആക്രമണത്തെ അഭിമുഖീകരിക്കുകയാണെന്നും യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ബുധനാഴ്ച സുവിശേഷ നേതാക്കളോട് പറഞ്ഞു.

വാഷിംഗ്ടണ്‍ സന്ദര്‍ശന വേളയില്‍ സംസാരിച്ച നെതന്യാഹു യഹൂദ ജനതയെ വിശുദ്ധ നാട്ടിലെ പുരാതന എബ്രായരുടെ പിന്‍ഗാമികളാണെന്നും പാശ്ചാത്യ വിശ്വാസം, സ്വാതന്ത്ര്യം, നാഗരികത എന്നിവ രൂപപ്പെടുത്താന്‍ സഹായിച്ച യഹൂദ-ക്രിസ്ത്യന്‍ പൈതൃകത്തിന്റെ ആദ്യ ഭാഗം ആണെന്നും വിശേഷിപ്പിച്ചു.

പിന്നീട് റോമന്‍ സാമ്രാജ്യത്തിലും പാശ്ചാത്യ ലോകത്തും വ്യാപിച്ച ക്രിസ്തുമതം യിസ്രായേലിലാണ് ജനിച്ചത്.

യേശുവും ആദ്യകാല ശിഷ്യന്മാരും യഹൂദരായിരുന്നു. അപ്പോസ്തോലന്മാര്‍ എബ്രായ തിരുവെഴുത്തുകളില്‍നിന്നും ആണ് പ്രസംഗിച്ചത്.

അബ്രാഹാമിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ഉടമ്പടി ചരിത്രത്തില്‍ ക്രിസ്തീയ വിശ്വാസം ഉയര്‍ന്നു വരാന്‍ കാരണമായി.

ബൈബിളില്‍ വിശ്വസിക്കുന്ന ക്രിസ്ത്യാനികളോടുള്ള വര്‍ദ്ധിച്ചു വരുന്ന ശത്രുതയുമായി യഹൂദ വിരുദ്ധതയുടെ ഉയര്‍ച്ചയെ നെതന്യാഹു ബന്ധിപ്പിച്ചു.

രണ്ടും സംയുക്ത ആക്രമണത്തിനു വിധേയമാകുന്നത് യാദൃശ്ചികമല്ല, കാരണം നമ്മള്‍ ഒന്നാണ്. നെതന്യാഹു പറഞ്ഞു.

എഴുന്നേറ്റ് നില്‍ക്കു, ഭയപ്പെടരുത് നെതന്യാഹു ആഹ്വാനം ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.