കൃത്രിമ സൂര്യന് പദ്ധതി: ചൈനയുടെ 582 ടണ്‍ ഭാരമുള്ള കാന്തത്തിന്റെ പരീക്ഷണം വിജയകരം
ചൈനയുടെ കൃത്രിമ സൂര്യനെ നിര്‍മ്മിക്കുന്ന പദ്ധതി വിജയത്തിലേക്ക്. പരിധിയില്ലാത്തതും ശുദ്ധവുമായ ഊര്‍ജ്ജം ലക്ഷ്യമിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ അതിചാലക ഫ്യൂഷന്‍ കാന്തത്തിന്റെ നിര്‍മ്മാണവും പരീക്ഷണവും ചൈന വിജയകരമായി പൂര്‍ത്തിയാക്കി.
2030-ഓടെ ഫ്യൂഷന്‍ പവറിലൂടെ വൈദ്യുതി ഉല്പ്പാതിപ്പിക്കുക എന്ന ചൈനയുടെ ലക്ഷ്യത്തിനു ഈ നേട്ടം വലിയ കരുത്തു പകരും.
ചൈനീസ് അക്കാദമി ഓഫ് സയന്‍സിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാസ്മുഫിസിയന് ആണ് ഈ ഭീമന് കാന്തം വികസിപ്പിച്ചെടുത്തത്.
ഡി ആകൃതിയിലുള്ള ഈ ടൊയ്റോയിസല് ഫീല്‍ഡ് സൂപ്പര്‍ കണ്ട്ക്ടിംഗ് കാന്തത്തിനു 21 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയും 582 ടണ്‍ ഭാരവുമുണ്ട്.
സൂര്യനില്‍ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന അതേ അണുകേന്ദ്ര സംയോജന പ്രക്രീയയാണ് കൃത്രിമ സൂര്യനിലും ഉപയോഗിക്കുന്നത്.
കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറന്തളളാതെ 100 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ താപനിലയില്‍ ഹൈഡ്രജന്‍ പരമാണുക്കളെ സംയോജിപ്പിച്ച് ശുദ്ധമായ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതാണ് ഈ പദ്ധതി.
ഭാവിയില്‍ സുരക്ഷിതവും ശുദ്ധവുമായ അനന്തമായ ഊര്‍ജ്ജ ശ്രതസ്സായി ഇത് മാറുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

