യഹൂദരെയും യിസ്രായേലിനെ പിന്തുണച്ചവരെയും കൊല്ലാന്‍ പദ്ധതിയിട്ട 22 കാരന് 15 വര്‍ഷം തടവ്
അമരിക്കയിലെ യെഹൂദന്മാരെയും യിസ്രായേലിനെ പിന്തുണയ്ക്കുന്നവരെയും കൊലപ്പെടുത്താന്‍ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയില്‍ ചേരാന്‍ ശ്രമിച്ച മേരിലാന്‍ഡ് സ്വദേശിയായ മൈക്കല്‍ സാം ടീകാ (22) യെയാണ് 15 വര്‍ഷം തടവും ആജീവനാന്ത നിരീക്ഷണത്തിനും വിധിച്ചുകൊണ്ട് നീതിന്യായ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിക്കുന്നത്.
ഒരു നിയുക്ത വിദേശ ഭീകരസംഘടനയ്ക്ക് ഭൌതിക സഹായം നല്‍കാന്‍ ശ്രമിച്ചതിന് ടീകായെ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
മേരീലാന്‍ഡില്‍ ഒരു ഭീകരാക്രമണം നടത്താന്‍ നടപടികള്‍ സ്വീകരിച്ചു. മേരീഡാന്‍ഡ് ഡിസ്ട്രിക്റ്റിനായുള്ള യു.എസ്. അറ്റോര്‍ണി കെല്ലി ഒ ഹെയ്സ് പറഞ്ഞു.
2023 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ടീകായെ ഒരു രഹസ്യ ഉദ്യോഗസ്ഥനോട് ഐഎസില്‍ ചേരാന്‍ ആഫ്രിക്കയിലേക്ക് പോകുവാന്‍ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു.
അമേരിക്കയിലെ യഹൂദന്മാരെയും യിസ്രായേലിനെ പിന്തുണയ്ക്കുന്ന ആളുകളെയും ആക്രമിക്കുക എന്നതായിരുന്നു തന്റെ പ്ളാന്‍ ബി എന്ന് ഇയാള്‍ പറഞ്ഞു.
ഇതിനായി തന്റെ അടുത്തുള്ള സ്ഥലങ്ങള്‍ അന്വേഷിച്ച് പ്രധാനപ്പെട്ട ആരെയെങ്കിലോ ഇതില്‍ ഉള്‍പ്പെട്ട അംഗങ്ങളെയോ വെടിവെച്ചുകൊല്ലാന്‍ കഴിയുമെന്ന് ഇയാള്‍ കണ്ടെത്തുകയും ചെയ്തു.
2024 ജൂലൈയില്‍ ടീകായെ ഒരു കലാഷ്നികോവ് കെ.99 എംഎം റൈഫിള്‍ വാങ്ങാന്‍ ശ്രമം നടത്തിയിരുന്നു. പക്ഷെ ഇയാള്‍ ഒരു സംസ്ഥാന ക്രിമിനല്‍ കേസില്‍ പ്രൊബേഷനിലായിരുന്നതിനാല്‍ വാങ്ങാന്‍ കഴിഞ്ഞില്ല.
2024 ഒക്ടോബറില്‍ ബാള്‍ട്ടിമോര്‍ വാഷിംഗ്ടണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വച്ചാണ് അറസറ്റിലായത്. ഐഎസില്‍ ചേരാനായി ആഫ്രിക്കയിലേക്ക് പറക്കാനുള്ള പദ്ധതിയിലായിരുന്നുവെന്നാണ് കണ്ടെത്തല്‍.

