കുഴഞ്ഞുവീണ മൃഗ ഡോക്ടറുടെ സ്കാനിങ്ങില്‍ മരിച്ചുവെന്ന് വിധി; കുടുംബത്തിന്റെ 10-മത്തെ ദിവസത്തിന്റെ പ്രാര്‍ത്ഥനയില്‍ പുതു ജീവന്‍

കുഴഞ്ഞുവീണ മൃഗ ഡോക്ടറുടെ സ്കാനിങ്ങില്‍ മരിച്ചുവെന്ന് വിധി; കുടുംബത്തിന്റെ 10-മത്തെ ദിവസത്തിന്റെ പ്രാര്‍ത്ഥനയില്‍ പുതു ജീവന്‍

Breaking News USA

കുഴഞ്ഞുവീണ മൃഗ ഡോക്ടറുടെ സ്കാനിങ്ങില്‍ മരിച്ചുവെന്ന് വിധി; കുടുംബത്തിന്റെ 10-മത്തെ ദിവസത്തിന്റെ പ്രാര്‍ത്ഥനയില്‍ പുതു ജീവന്‍

ഫ്ളോറിഡ: യു.എസിലെ നാവിക സേനയിലെ ഒരു യുവ മൃഗ ഡോക്ടര്‍ കുഴഞ്ഞുവീണു. വിശദമായ പരിശോധനയില്‍ മരണപ്പെട്ടു എന്ന് ഡോക്ടര്‍മാര്‍ വിധിച്ചപ്പോള്‍ കുടുംബം 10 ദിവസത്തെ സമയം ചോദിച്ചു പ്രാര്‍ത്ഥന കഴിച്ചതിന്റെ ഫലമായി ജീവിതത്തിലേക്ക് തിരികെ വന്നു.

ഫ്ളോറിഡയിലെ പെന്‍സ്കോള നാവികസേനയിലെ മൃഗ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന ഏദന്‍ പ്രെസോ (28) യാണ് പ്രാര്‍ത്ഥനയില്‍ ദൈവം ജീവന്‍ തിരികെ നല്‍കിയത്. ജൂണ്‍ ആദ്യം പ്രൊസോ പെന്‍സകോളയിലേക്ക് താമസം മാറി.

അവിടെവച്ച് ഒരു സ്യൂട്ട്കേസ് വാങ്ങാനായി പോയി. എന്നാല്‍ തന്റെ സുഹൃത്തായ പൈപ്പര്‍ വെയ്സ് പ്രൊസോയ്ക്കായി കാത്തുനിന്നു.

തിരികം വരാന്‍ താമസിച്ചപ്പോള്‍ പുറത്തു അന്വേഷിക്കാനും തുടങ്ങി. പ്രൊസോ അബോധാവസ്ഥയില്‍ കിടക്കുന്ന കാഴ്ചയാണ് പൈപ്പര്‍ കണ്ടത്.

ഉടന്‍തന്നെ സഹായത്തിനായി 911-ല്‍ വിളിച്ചു. പെട്ടന്നു തന്നെ അധികാരികള്‍ എത്തി ആശുപത്രിയില്‍ എത്തിച്ചു. ഹൃദയത്തില്‍ അണുബാധയുണ്ടെന്ന് കണ്ടെത്തി.

ദിവസങ്ങളോലം ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ആശുപത്രിയില്‍ കിടക്കേണ്ടിവന്നു.

അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പ്രതീക്ഷ മങ്ങിത്തുടങ്ങി. അവര്‍ തലച്ചോറിന്റെ എംആര്‍ഐ സ്കാന്‍ ചെയ്തപ്പോള്‍ തലാമത് കറുത്തതാണെന്നും മരിച്ചു പോയെന്നും എംആര്‍ഐ സ്കാന്‍ കാണിച്ചു.

രണ്ടാനമ്മ ഡെനിന്‍ പ്രെസോ പറഞ്ഞു. അതിനാല്‍ ഞങ്ങള്‍ക്ക് ഒട്ടും പ്രതീക്ഷയില്ലായിരുന്നു. പ്രെസോയുടെ ലൈഫ് സപ്പോര്‍ട്ട് ഉപകരണങ്ങള്‍ പിന്‍വലിക്കാന്‍ കുടുംബം തീരുമാനിച്ചപ്പോള്‍ സുഹൃത്ത് പൈപ്പര്‍ ഒരു അവസാന അപേക്ഷ നല്‍കി.

ജീവനുവേണ്ടി പോരാടുന്ന അദ്ദേഹത്തിനു 10 ദിവസം കൂടി നല്‍കണം. ആശുപത്രിക്കാര്‍ സമ്മതിച്ചു.

ഈ സമയങ്ങളില്‍ പൈപ്പറും കുടുംബാംഗങ്ങളും കാത്തിരുന്നു ശക്തമായി ദൈവത്തോടു പ്രാര്‍ത്ഥിക്കുകയായിരുന്നു.

പത്താം ദിവസം വന്നു. പ്രെസോയുടെ കുടുംബാംഗങ്ങള്‍ ശവസംസ്ക്കാരത്തിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു. നേഴ്സുമാര്‍ ലൈഫ് സപ്പോര്‍ട്ട് ഉപകരണങ്ങള്‍ ഊരി മാറ്റി. മരിച്ചുവെന്ന് കരുതിയ പ്രെസോ ഉണര്‍ന്നിരിക്കുന്നു.

എല്ലാവരും ഞെട്ടി.ഈ അത്ഭുത വാര്‍ത്ത കുടുംബത്തെ വിളിച്ചു പറഞ്ഞു. പ്രെസോ കണ്ണുകള്‍ തുറന്നു.

ഡോക്ടര്‍മാരുടെ പരിശോധനയില്‍ പ്രെസോയുടെ ജീവന്‍ ശരിയായതായി പറഞ്ഞു. പക്ഷെ ഹൃദയത്തില്‍ അണുബാധയുള്ളതിനാല്‍ വിശദമായ പരിശോധനയ്ക്കായി പ്രത്യേകം പരിചരിച്ചു. ഡെനിന്‍ പറഞ്ഞു.

” ഞാന്‍ സകല ജഡത്തിന്റെയും ദൈവമാകുന്ന യഹോവയാകുന്നു, എനിക്കു കഴിയാത്ത വല്ല കാര്യവുമുണ്ടോ? (യിരെ. 32:29) അങ്ങനെ പ്രെസോ ജീവിതത്തിലേക്ക് തിരികെ വന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.