ഞങ്ങളെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചു; 60 ശതമാനം ബന്ദികള്‍ മുസ്ളീമായി മാറിയെന്ന് അഭിനയിച്ചു; ഹമാസില്‍നിന്നും രക്ഷപെട്ട യുവാവ്
യെരുശലേം: 2023 ഒക്ടോബര്‍ 7 യിസ്രായേലിനു ഒരിക്കലും മറക്കാനാവാത്ത സംഭവം, ഹമാസ് തീവ്രവാദികള്‍ യിസ്രായേലില്‍ കയറി യഹൂദ കൂട്ടക്കൊല ത്തിയ കറുത്ത രാത്രി. 1195 പേര് മരിച്ചു.
250 പേരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി. ആ ദുര്‍ദിനം 1000 ദിവസം പിന്നിട്ടതിന്റെ മറക്കാനാവാത്ത ദുരനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഹമാസ് തടവില്‍നിന്നും രക്ഷപെട്ട റോം ബ്രാസ്ളാവ്സ്കി (26) എന്ന യുവാവ്.
തടവിലാക്കിയവരെ ഇസ്ളാമിലേക്കു പരിവര്‍ത്തനം ചെയ്യാന്‍ തീവ്രവാദികള്‍ ശ്രമിച്ചു. ദിവസം മുഴുവന്‍ അവര്‍ ഞങ്ങളോട് മുഹമ്മദിനെക്കുറിച്ചും ഖുറാനെക്കുറിച്ചും സംസാരിച്ചു.
ഞങ്ങളോടൊപ്പം ചേരു, നിങ്ങള്‍ തെറ്റാണ്, ഞങ്ങള്‍ പറഞ്ഞതാണ് ശരി, ചാനല്‍ 14-നു നല്കിയ അഭിമുഖത്തില്‍ ബ്രാസ്ളാവ്സ്കി പറഞ്ഞു.
തടവിലാക്കപ്പെട്ട ബന്ദികളില്‍ കുറഞ്ഞത് 60 ശതമാനം പേരെങ്കിലും ഇസ്ളാമിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ടു.
അത് വെറും അഭിനയമായിരുന്നെന്ന് അവര്‍ പറഞ്ഞു. ഞാനും ആദ്യം അങ്ങനെയൊരു തീരുമാനം പരിഗണിച്ചതാണ്.
പക്ഷെ ഞാന്‍ എന്നോടുതന്നെ പറഞ്ഞു സ്വര്‍ഗ്ഗസ്ഥനായ ദൈവം നിങ്ങളെ കാണുന്നു, എല്ലാം ദൈവം അറിയുന്നു. ഞാന്‍ ഈ കളികള്‍ക്കില്ല.
ഞാന്‍ ഇസ്ളാമിലേക്കില്ലെന്ന് ഉറച്ചു തീരുമാനിച്ചു. ഹമാസ് ഷെയ്ക്കുമാരില്‍ ഒരാളോട് ഞാന്‍ എന്റെ വിശ്വാസത്തില്‍ പ്രാര്‍ത്ഥിക്കാന്‍ സഹായം ചോദിച്ചു. പക്ഷെ അയാള്‍ പറഞ്ഞത് ഞങ്ങള്‍ 5 നേരം പ്രാര്‍ത്ഥിക്കുന്നു.
പ്രാര്‍ത്ഥിക്കുക എന്നാല്‍ ബന്ദിയാക്കപ്പെടുന്നതിനുമുമ്പ് ശബത്ത് ദിവസങ്ങളില്‍ കൃത്യമായി സിന്നഗോഗില്‍ പോകാതിരുന്ന പൂര്‍ണ്ണ ആത്മീയനല്ലാത്ത എനിക്ക് പ്രാര്‍ത്ഥനയും വാചകവും അത്രയ്ക്ക് പരിചയമില്ലായിരുന്നു.
എങ്കിലും സങ്കീര്‍ത്തനം 23-ലെ ചില വാക്യങ്ങള്‍ ഓര്‍മ്മവന്നു.
അതിലെ നാലാം വാക്യം കൂരിരുള്‍ താഴ്വരയില് കൂടി നടന്നാലും (മരണ നിഴലില്‍ താഴ്വരയില്) ഞാന്‍ ഒരു അനര്‍ത്ഥവും ഭയപ്പെടുകയില്ല, നീ എന്നോടു കൂടെയിരിക്കുന്നുവല്ലോ എന്ന വാക്യം ആവര്‍ത്തിച്ച് പ്രാര്‍ത്ഥിച്ചു ഉരുവിട്ടു.
മോചിതനായതിനുശേഷം ഇതുവരെ ശബത് ആചരിക്കുന്നത് മുടക്കിയിട്ടില്ല എന്ന് അവന് സാക്ഷീകരിക്കുന്നു.

