യെരുശലേമിന്റെ സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാ ദിനത്തില്‍ 70 ദശലക്ഷം ക്രിസ്ത്യാനികള്‍ അണിചേരും.
യെരുശലേം: ഒക്ടോബര്‍ 4-ന് 175 രാജ്യങ്ങളില്‍നിന്നുള്ള 70 ദശലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ യിസ്രായേലിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ ഒന്നിക്കുമെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍.
യെരുശലേമിന്റെ സമാധാനത്തിനായുള്ള 24-മത് വാര്‍ഷിക പ്രാര്‍ത്ഥനാ ദിനം യെരുശലേമില്‍ ആതിഥേയത്വം വഹിക്കും. ഇത് ചരിത്രത്തിലെ യിസ്രായേലിനായി നടക്കുന്ന ഏറ്റവും വലിയ പ്രാര്‍ത്ഥനാ സമ്മേളനമാകുമെന്ന് സംഘാടകര്‍ പറയുന്നു.
ഈഗിള്‍സ് വിംഗ്സ് ആതിഥേയത്വം വഹിക്കുന്ന ഈ പരിപാടി അതിന്റെ സ്ഥാപകനും പ്രസിഡന്റുമായ ബിഷപ് റോബര്‍ട്ട് ജോണ്‍സന്റെ നേതൃത്വത്തില്‍ ഡേവിഡ് ജെറുസലേം മ്യൂസിയത്തിലെ ടവറില്‍നിന്ന് തല്‍സമയം സംപ്രേഷണം ചെയ്യും.
50 രാജ്യങ്ങളില്‍നിന്നുള്ള 500-ലധികം മുതിര്‍ന്ന കിസ്ത്യന്‍ നേതാക്കള്‍ ഒത്തുകൂടും. സമ്മേളനത്തില്‍ അഭിസംബോധന ചെയ്യാന്‍ യിസ്രായേലി നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം യെരുശലേമിന്റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുക (സങ്കീ. 122:6) എന്ന ബൈബിള്‍ ആഹ്വാനത്തില്‍ വേരൂന്നിയാണ് ഈ പരിപാടിയെന്ന് സംഘാടകര്‍ പറയുന്നു.

