കാട്ടുതീ മിനിറ്റുകള്‍ക്കകം കണ്ടെത്താന്‍ യിസ്രായേലിന്റെ സൌണ്ട് സെന്‍സര്‍ സിസ്റ്റം
ലോകത്തിന്റെ സാമ്പത്തിക സ്രോതസ്സിനെത്തന്നെ തകര്‍ക്കുന്ന ഒരു മാരക പ്രകൃതി ദുരന്തമാണ് കാട്ടുതീ. പല രാജ്യങ്ങളെയും ഏറെ ബുദ്ധിമുട്ടിച്ച കാട്ടുതീ ദുരന്തങ്ങളില്‍നിന്നും കരകയറാനാകാത്തവിധം പ്രതിസന്ധിയിലായിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം യെരുശലേം കുന്നുകളിലും ഇതു സംഭവിച്ചു. കാട്ടുതീയില്‍നിന്നും കരകയറാന്‍ ഏകദേശം ഒരു വര്‍ഷം എടുത്തു.
യിസ്രായേലി എഐ സ്റ്റാര്‍ട്ടപ്പ് ഫയര്വേവ് ഈ തീപിടുത്ത പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടെത്തുവാന്‍ പ്രവര്‍ത്തിച്ചു വരികയാണ്.
കാട്ടുതീ ഒരു വലിയ പ്രശ്നമാക്കുന്നതിനു മുമ്പ് അത് വേണ്ട വിധത്തില്‍ മുന്‍കൂട്ടി കണ്ട് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയാത്തതാണ് ഏറ്റവും വലിയ പ്രശ്നം.
ഫയര്‍ വേവിന്റെ സഹ സ്ഥാപകയായ ഡോ. ജെനിയ യുര്കോവ്സ്കി പറയുന്നു. ഡ്രോണുകള്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഇതിനകം നിലവിലുണ്ടെങ്കിലും തീപിടുത്തം സംഭവിക്കാന്‍ പോകുമ്പോള്‍ അത് കണ്ടെത്താന്‍ ഞങ്ങള്‍ ശബ്ദം ഉപയോഗിക്കുന്നു.
ഇതിനായി തീപിടുത്ത സാദ്ധ്യതയുള്ള ദേശീയോദ്യാനങ്ങള്‍, സെന്‍സിറ്റീവായ പ്രദേശങ്ങള്‍ മുതലായ സ്ഥലങ്ങളില്‍ ആയിരക്കണക്കിനു സെന്‍സറുകള്‍ സ്ഥാപിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
തീപിടുത്തത്തിന്റെ ശബ്ദങ്ങളില്‍നിന്ന് പ്രദേശത്തിന്റെ സാധാരണ ശബ്ദങ്ങളെ വേര് തിരിച്ചറിയാന്‍ എഐ ഉപയോഗിക്കുന്നു.
തീ ആളിപ്പടരുന്നുണ്ടോ എന്നു മാത്രമല്ല അത് നിയന്ത്രിത തീയാണോ, കത്താനുള്ള തീയാണോ, ചൂടുള്ള കാലാവസ്ഥമൂലമുള്ള കാട്ടുതീയാണോ എന്ന് മനസ്സിലാക്കാന്‍ ഞങ്ങളുടെ സിസ്റ്റത്തെ അനുവദിക്കുന്ന ആയിരക്കണക്കിനു ശബ്ദങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്. ഡോ, യുര്കോവ്സ്കി വിശദീകരിച്ചു.
തീപിടുത്തം കണ്ടെത്തലിനായുള്ള ഉപകരണങ്ങളും വികസിപ്പിച്ചെടുത്തു.
ഏതാനും ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള തീപിടുത്തങ്ങള്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്താന്‍ ഈ സംവിധാനം സഹായിക്കുന്നു.

