ഫെയ്ത്ത് ടാബർനാക്കിൾ ചർച്ച് ഓഫ് ഗോഡിൽ ജൂലൈ 3–5 വരെ അപ്പോളജറ്റിക്സ് സെമിനാർ മുഖ്യപ്രഭാഷകനായി പാസ്റ്റർ അനിൽ കൊടിത്തോട്ടം

ഫെയ്ത്ത് ടാബർനാക്കിൾ ചർച്ച് ഓഫ് ഗോഡിൽ ജൂലൈ 3–5 വരെ അപ്പോളജറ്റിക്സ് സെമിനാർ മുഖ്യപ്രഭാഷകനായി പാസ്റ്റർ അനിൽ കൊടിത്തോട്ടം

Convention USA

ഫെയ്ത്ത് ടാബർനാക്കിൾ ചർച്ച് ഓഫ് ഗോഡിൽ ജൂലൈ 3–5 വരെ അപ്പോളജറ്റിക്സ് സെമിനാർ മുഖ്യപ്രഭാഷകനായി പാസ്റ്റർ അനിൽ കൊടിത്തോട്ടം

വാർത്ത: പ്രസാദ് തീയാടിക്കൽ

അലൻ, ടെക്സസ്: ഫെയ്ത്ത് ടാബർനാക്കിൾ ചർച്ച് ഓഫ് ഗോഡ് (Faith Tabernacle Church of God), അലനിൽ ജൂലൈ 3 മുതൽ 5 വരെ മൂന്നു ദിവസത്തെ “അപ്പോളജറ്റിക്സ് സെമിനാർ” സംഘടിപ്പിക്കുന്നു.

ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങൾ, ബൈബിൾ സത്യങ്ങൾ, സമകാലിക വെല്ലുവിളികൾക്ക് വചനാടിസ്ഥാനത്തിലുള്ള മറുപടി എന്നിവ വിഷയമാക്കി നടക്കുന്ന സെമിനാറിൽ പ്രശസ്ത ബൈബിൾ അധ്യാപകനും പ്രഭാഷകനുമായ പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യപ്രഭാഷകനായിരിക്കും.

സെമിനാർ ജൂലൈ 3 (വെള്ളി) വൈകിട്ട് 7 മണിക്ക് ആരംഭിക്കും. ജൂലൈ 4 (ശനി) രാവിലെ 10 മണിക്കും വൈകിട്ട് 6:30-നും പ്രത്യേക ക്ലാസുകളും സന്ദേശങ്ങളും നടക്കും.

ജൂലൈ 5 (ഞായർ) രാവിലെ 9:30-ന് ബൈബിൾ പഠനവും ആരാധനാ ശുശ്രൂഷയും ഉണ്ടായിരിക്കും.

വിശ്വാസത്തെ ആഴത്തിൽ മനസ്സിലാക്കുവാനും ബൈബിൾ സത്യങ്ങളെ യുക്തിപൂർവം അവതരിപ്പിക്കുവാനും ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ സെമിനാർ പ്രയോജനകരമാകുമെന്ന് സംഘാടകർ അറിയിച്ചു.

ടെക്സസിലെയും സമീപ പ്രദേശങ്ങളിലെയും വിശ്വാസികളെയും യുവജനങ്ങളെയും കുടുംബങ്ങളെയും സെമിനാറിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ സഭാ നേതൃത്വം ക്ഷണിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ഫിന്നി വർഗീസ് – (469) 640-1020
Faith Tabernacle Church of God
200 W. Boyd Drive, Allen, Texas 75013

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.