നോഹയുടെ പെട്ടകത്തിന്റെ രഹസ്യം കണ്ടെത്താന്‍ തുര്‍ക്കി ഔദ്യോഗികമായി അനുമതി നല്‍കി

നോഹയുടെ പെട്ടകത്തിന്റെ രഹസ്യം കണ്ടെത്താന്‍ തുര്‍ക്കി ഔദ്യോഗികമായി അനുമതി നല്‍കി

Asia Breaking News Top News

നോഹയുടെ പെട്ടകത്തിന്റെ രഹസ്യം കണ്ടെത്താന്‍ തുര്‍ക്കി ഔദ്യോഗികമായി അനുമതി നല്‍കി

ബൈബിളിലെ നോഹയുടെ പെട്ടകത്തെക്കുറിച്ചുള്ള പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന നിഗൂഢത വെളിപ്പെടുത്താനായി തുര്‍ക്കി സര്‍ക്കാരിന്റെ ഇടപെടല്‍.

കിഴക്കന്‍ തുര്‍ക്കിയിലെ പര്‍വ്വത നിരകളില്‍ പെട്ടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് വിശ്വസിക്കുന്ന പുരാവസ്തു ഗവേഷകര്‍ക്ക് അരാരാത്ത് പര്‍വ്വതത്തിനടുത്തുള്ള ബോട്ട് ആകൃതിയിലുള്ള സ്ഥലമായ ദുരുപിനാര്‍ ഫോര്‍മേഷനില്‍ ഇതുവരെ നടത്തിയതില്‍വച്ച് ഏറ്റവും വിപുലമായ ശാസ്ത്രീയ അന്വേഷണം നടത്താന്‍ തുര്‍ക്കി അധികൃതരില്‍നിന്ന് ഔദ്യോഗിക അനുമതി ലഭിച്ചു.

ബൈബിള്‍ വിശ്വാസികളെയും പുരാവസ്തു ഗവേഷകരെയും സംശയാലുക്കളെയും തലമുറകളായി ആകര്‍ഷിച്ച ഒരു അന്വേഷണത്തിലെ ചരിത്രപരമായ നാഴികക്കല്ലാണ് ഈ പ്രഖ്യാപനം.

നോഹയുടെ ആര്‍ക്ക് സ്കാന്‍സിനു പിന്നിലെ സംഘം പറയുന്നതനുസരിച്ച് പുതുതായി അംഗീകരിച്ച പര്യവേഷണത്തില്‍ സൈറ്റിനു കേടുപാടുകള്‍ വരുത്താതെ ഉപരിതലത്തിനടിയില്‍ എന്താണ് കിടക്കുന്നതെന്ന് പരിശോധിക്കുന്നതിനുള്ള നോണ്‍ ഡിസ്ട്രക്റ്റീവ് കോര്‍ ഡ്രില്ലിംഗ് ഭൂഗര്‍ഭ സവിശേഷതകള്‍ മാപ്പ് ചെയ്യുന്നതിനുള്ള നൂതന റിമോട്ട് സെന്‍സിംഗ് സാങ്കേതിക വിദ്യ,

നേരത്തെ നടത്തിയിട്ടുള്ളതില്‍നിന്നും കൂടുതല്‍ വിശദമായ സ്കാനുകള്‍ നല്‍കാന്‍ കഴിവുള്ള അടുത്ത തലമുറ ഇമേജിംഗ് സിസ്റ്റങങ്ങള്‍,

മറഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍ പര്യവേഷണം ചെയ്യാനും മാപ്പ് ചെയ്യാനും രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഗോഫര്‍ എന്ന ഭൂഗര്‍ഭ ഡ്രോണ്‍ ഭൂമിക്കടിയിലേക്ക് തുളച്ചു കയറുന്ന റെഡാര്‍ വഴി കണ്ടെത്തിയ മുമ്പ് തിരിച്ചറിഞ്ഞ തുരങ്കങ്ങള്‍, അറകള്‍ എന്നിവയുടെ വിപുലീകൃത വിശകലനം എന്നിവ നടത്തും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.