പാസ്റ്റര്‍ 96 മണിക്കൂര്‍ തുടര്‍ച്ചയായി പ്രസംഗിച്ച് ലോക റെക്കോര്‍ഡ് സ്ഥാപിച്ചു
മിസ്സിസ്സിപ്പി: യു.എസ്. പാസ്റ്റര്‍ തുടര്‍ച്ചയായി നാലു ദിവസംകൊണ്ട് മുഴുവന്‍ ബൈബിളും ഉല്‍പ്പത്തി മുതല്‍ വെളിപ്പാട് വരെ പ്രസംഗിച്ചു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥാപിച്ചു.
മിസ്സിസ്സിപ്പിയിലെ ജോണ്‍സ് കൌണ്ടിയിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഓഫ് ഷാരോണിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ മാത്യു ഓള്‍സണ്‍ (39) ആണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് ഉടമയായത്.
മെയ് 30-ന് വൈകുന്നേരം പ്രസംഗം ആരംഭിക്കുകയും ജൂണ്‍ 4-ന് 96 മണിക്കൂര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
മുഴുവന്‍ സമയവും കുറഞ്ഞ ഇടവേളകള്‍ മാത്രം എടുത്തു. ഗിന്നസ് ഫോര്‍മാറ്റ് പ്രകാരം പ്രസംഗം പൂര്‍ത്തിയാക്കുന്ന ഓരോ 60 മിനിറ്റിനും 5 മിനിറ്റ് ഇടവേള പ്രസംഗം കേള്‍ക്കുന്നവര്‍ക്ക് അനുവദിച്ചു.
കൂടാതെ ഒരു മണിക്കൂര്‍ തുടര്‍ച്ചയായി പ്രസംഗിച്ചാല്‍ ഓള്‍സണ്‍ ഇടവേള എടുക്കുകയും ചെയ്തു.
അങ്ങനെ അദ്ദേഹത്തിനു കുടിക്കാനും ഭക്ഷണം കഴിക്കാനും കുറച്ചു സമയം ഉറങ്ങാനും ആവശ്യമെങ്കില്‍ വൈദ്യ സഹായം ലഭ്യമാക്കാനും അനുവദിച്ചു.
ഇത്രയും ദൈര്‍ഘ്യമുള്ള ഒരു പ്രസംഗ പരമ്പകയ്ക്ക് പാസ്റ്റര്‍ ഓണ്‍സനെ പ്രേരിപ്പിച്ചത് ഒരു ദര്‍ശനത്തില്‍നിന്നും ഉടലെടുത്തതാണ്.
96 മണിക്കൂര്‍ നീണ്ട ഒരു മിഷണറി യാത്രയ്ക്കിടെ കാട്ടില്‍ അകപ്പെട്ടപ്പോള്‍ അദ്ദേഹം ഒരു ബൈബിളിന്റെ പ്രിന്റഡ് കോപ്പി ആഗ്രഹിച്ചിരുന്നു.
ഈ അനുഭവങ്ങളില്‍നിന്നാണ് ദര്‍ശനം ഉണ്ടായത്. ആ നിമിഷം ഓള്‍സണ് 96 മണിക്കൂര്‍ ബൈബിള്‍ പ്രസംഗിക്കാനുള്ള ദര്‍ശനം ലഭിച്ചു.
ശിഷ്യത്വ പാസ്റ്ററായ റിച്ച് ഗ്രേ പറഞ്ഞു. വെല്ലുവിളിയുടെ ആദ്യ 12 മണിക്കൂറുകളില്‍ ഓള്‍സണ് ശബ്ദത്തിന്റെ പ്രശ്നങ്ങളുണ്ടായി.
ഇതേത്തുടര്‍ന്ന് രോഗശാന്തിക്കായി എണ്ണ പുരട്ടി പിന്നീട് സൌഖം പ്രാപിച്ചു.

