മറ്റുള്ളവരിലേക്ക് സുവിശേഷം എത്തിക്കാന്‍ ലോകകപ്പ് പ്രയോജനപ്പെടുത്തുന്നു

മറ്റുള്ളവരിലേക്ക് സുവിശേഷം എത്തിക്കാന്‍ ലോകകപ്പ് പ്രയോജനപ്പെടുത്തുന്നു

Breaking News USA

മറ്റുള്ളവരിലേക്ക് സുവിശേഷം എത്തിക്കാന്‍ ലോകകപ്പ് പ്രയോജനപ്പെടുത്തുന്നു

യു.എസ്., കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുന്ന ദശലക്ഷക്കണക്കിനു ഫുട്ബോള്‍ പ്രേമികളിലേക്ക് യേശുക്രിസ്തുവിന്റെ സുവിശേഷം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ജൂലൈ 19 വരെ നീണ്ടുനില്‍ക്കുന്ന മല്‍സരങ്ങള്‍ക്കൊപ്പം ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്നും എത്തുന്ന കാണികളെയും കാഴ്ചക്കാരെയും ആകര്‍ഷിക്കാന്‍ വിവിധ ക്രിസ്ത്യന്‍ സഭകളും മിഷണറി സുവിശേഷ സംഘടനകളും ശക്തമായി അവസരം വിനിയോഗിക്കുകയാണ്.

ഇത് സുവിശേഷ പ്രവര്‍ത്തനത്തിനു വലിയൊരു അവസരം നല്‍കുന്നു. ബൈബിള്‍സ് ഫോര്‍ ദി വേള്‍ഡിന്റെ ജോണ്‍ പുഡൈറ്റ് പറയുന്നു.

യുഎസില്‍ ഏകദേശം 1.2 ദശലക്ഷം സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷ. 216 രാജ്യങ്ങളില്‍നിന്നുള്ള കായിക പ്രേമികള്‍ കളികള്‍ക്കുമുമ്പുള്ള മണിക്കൂറുകളില്‍ സ്റ്റേഡിയങ്ങള്‍ക്കു പുറത്ത് പൊതുജനങ്ങള്‍ക്കായി സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചില ചര്‍ച്ചുകള്‍ മുന്നോട്ടു വന്നിട്ടുണ്ട്.

ഫുട്ബോള്‍ കളി വേദികളിലൊന്നായ വാഷിംഗ്ടണിലെ സിയാറ്റിലില്‍ ചര്‍ച്ചുകള്‍ വിക്ടറി സിയാറ്റില്‍ എന്ന പേരില്‍ ഒരു ശൃംഖല പ്രവര്‍ത്തിപ്പിച്ചു വരുന്നു.

വാച്ച് പാര്‍ട്ടി പരിപാടികളും തെരുവോര ശുശ്രൂഷകളും സുവിശേഷ പ്രചാരണങ്ങള്‍ക്കായി ഒരു ഏകോപനവും സൃഷ്ടിച്ചിട്ടുണ്ട്.

മുന്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ കളിക്കാരനും ഗോള്‍ കീപ്പറുമായ പാസ്റ്റര്‍ ജെസ്സി ബ്രോഡ്ലി ഈ ചര്‍ച്ചുകളില്‍ ഒന്നില്‍ ശുശ്രൂഷിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.