ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ – നവി മുംബൈ ഡിസ്ട്രിക്ട് നാലാമത് സംയുക്ത ആരാധനാ ജൂൺ 21ന്
നവി മുംബൈ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, സെൻട്രൽ വെസ്റ്റ് റീജിയന്റെ നവി മുംബൈ ഡിസ്ട്രിക്ട് സംഘടിപ്പിക്കുന്ന നാലാമത് സംയുക്ത ആരാധന ജൂൺ 21 ഞായറാഴ്ച രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ ന്യൂ പൻവേലിലെ റോസ് പെറ്റൽസ് ബാങ്ക്വറ്റ് ഹാളിൽ നടക്കും.
സമ്മേളനത്തിൽ സെൻട്രൽ വെസ്റ്റ് റീജിയൻ ഓവർസീയറായ പാസ്റ്റർ ഈ. പി. സാംകുട്ടി മുഖ്യപ്രഭാഷണം നടത്തും.
ഡിസ്ട്രിക്റ്റിലെ വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികളും ശുശ്രൂഷകന്മാരും സമ്മേളനത്തിൽ പങ്കെടുക്കും.
ഡിസ്ട്രിക്ട് ക്വയർ നയിക്കുന്ന ഗാന ശുശ്രൂഷകളും മീറ്റിംഗിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.
ആത്മീയ നവീകരണത്തിനും കൂട്ടായ ആരാധനയ്ക്കുമായി ഒരുക്കിയിരിക്കുന്ന ഈ സമ്മേളനത്തിലേക്ക് ഏവരെയും സംഘാടകർ സ്വാഗതം ചെയ്യുന്നു.
സമ്മേളനം ന്യൂ പൻവേൽ, ഖാണ്ഡാ കോളനിയിലെ റോസ് പെറ്റൽസ് ബാങ്ക്വറ്റ്, നാലാം നിലയിൽ (റോട്ടറി ക്ലബ് ന്യൂ പൻവേൽ ബ്ലഡ് ബാങ്കിന് സമീപം) നടക്കും.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ മാത്യു സാമുവൽ – 96239 31208
പാസ്റ്റർ വി. ഓ. വർഗീസ് – 98697 62882
ബ്രദർ സിജുമോൻ കുട്ടി – 98204 09948

