യിസ്രായേലിനെ അനുകൂലിക്കുന്നവര്‍ കൂടുതല്‍ ഇന്ത്യ അടക്കം നാല് രാജ്യങ്ങള്‍

യിസ്രായേലിനെ അനുകൂലിക്കുന്നവര്‍ കൂടുതല്‍ ഇന്ത്യ അടക്കം നാല് രാജ്യങ്ങള്‍

Breaking News Middle East West Asia

യിസ്രായേലിനെ അനുകൂലിക്കുന്നവര്‍ കൂടുതല്‍ ഇന്ത്യ അടക്കം നാല് രാജ്യങ്ങള്‍

യിസ്രായേല്‍ യുദ്ധമുഖത്ത് നില്‍ക്കുന്ന ഈ വേളയില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ യിസ്രായേലിനെക്കുറിച്ചുള്ള ജനഹിതം അറിയാനായി നടത്തിയ സര്‍വ്വേയുടെ ഫലങ്ങള്‍ പുറത്തുവിട്ട് പ്യൂ റിസര്‍ച്ച് സെന്റര്‍.

ഇന്ത്യ അടക്കം നാലു രാജ്യങ്ങളില്‍ യിസ്രായേലിനോട് അനുകൂലമായ നിലപാടാണ് എടുത്തതെന്ന് സര്‍വ്വേയില്‍ കണ്ടെത്തി.

36 രാജ്യങ്ങളില്‍ നടത്തിയതില്‍ 32 രാജ്യങ്ങളും യിസ്രായേലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചവരാണ്.

മൊത്തത്തില്‍ 67 ശതമാനം പേര്‍ യിസ്രായേലിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരാണ്. 25 ശതമാനം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

ഈ വര്‍ഷം ഫെബ്രുവരി 8-നും മെയ് 13-നും ഇടയിലാണ് സര്‍വ്വേ നടത്തിയത്. ഇന്ത്യയില്‍ യിസ്രായേലിനെ അനുകൂലിക്കുന്നവരാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷവും.

ആഫ്രിക്കന്‍ രാഷ്ട്രങ്ങളായ കെനിയ, നൈജീരിയ, ഘാന എന്നീ രാജ്യങ്ങളിലും ഭൂരിപക്ഷവും യിസ്രായേലിനെ പിന്തുണയ്ക്കുന്നവരാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.