വൈക്ളിഫ് ബൈബിള്‍ 800-മത്തെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു
പ്രമുഖ ബൈബിള്‍ പ്രസാധകരായ വൈക്ളിഫ് ബൈബിള്‍ 800-ാമത്തെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഏകദേശം 6.2 ബില്യണ്‍ ആളുകള്‍ക്ക് അവരുടെ മാതൃഭാഷയില്‍ ദൈവവചനം വായിക്കാന്‍ കഴിയുന്നു.
എങ്കിലും അഞ്ചില്‍ ഒരാള്‍ സ്വന്തം ഭാഷയില്‍ ഒരു വാചകത്തിനായി കാത്തിരിക്കുന്നതിനാല്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അവര്‍ പറഞ്ഞു.
വെഹ,മൊകപെ (രണ്ടും കാമറൂണ്‍ ഭാഷ) ഇഫെ (ട്രോഗോയിലും ബെനിനിലും സംസാരിക്കുന്നു) ട്രോമ (ഘാന), ഷോര്‍ (നൈജീരിയ) എന്നിവയാണ് ഏറ്റ്വും പുതിയ പതിപ്പുകളില്‍ ചിലത്.
1998 മുതല്‍ ബൈബിള്‍ പൂര്‍ണ്ണമായും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള ഭാഷകളുടെ എണ്ണം ഇരട്ടിയായി. കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ 100-ലധികം വിവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
ഇത് 500 ദശലക്ഷം ആളുകള്‍ക്കുകൂടി ദൈവവചനം ലഭ്യമാക്കി. ലോക ദൌത്യത്തിന് ഇത് അസാധാരണമായ ഒരു സമയമാണ്.
സമീപ ദേശങ്ങളില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും വിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കിയതോടെ ശ്രദ്ധേയമായ പുരോഗതി തങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞു.
വൈക്ളിഫിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജെയിംസ് പൂള് പറഞ്ഞു.

