ടിവി പരസ്യങ്ങള്‍ക്ക് 12 മിനിറ്റ് നിശ്ചയിച്ച ട്രായ് ചട്ടം ഹൈക്കോടതി ശരിവച്ചു

ടിവി പരസ്യങ്ങള്‍ക്ക് 12 മിനിറ്റ് നിശ്ചയിച്ച ട്രായ് ചട്ടം ഹൈക്കോടതി ശരിവച്ചു

Breaking News Others

ടിവി പരസ്യങ്ങള്‍ക്ക് 12 മിനിറ്റ് നിശ്ചയിച്ച ട്രായ് ചട്ടം ഹൈക്കോടതി ശരിവച്ചു

ന്യൂഡെല്‍ഹി: ടെലിവിഷന്‍ പരസ്യങ്ങള്‍ക്ക് മണിക്കൂറില്‍ 12 മിനിറ്റ് സമയപരിധി നിശ്ചയിച്ച ട്രായ് (ടെലികോം റെഗുലേറ്ററി) അതോറിട്ടി ഓഫ് ഇന്ത്യ ചട്ടം ഡല്‍ഹി ഹൈക്കോടതി ശരിവച്ചു.

പരസ്യങ്ങളുടെ സമയപരിധി ചോദ്യം ചെയ്ത് നിരവധി ചാനല്‍ കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ അനില്‍ ക്ഷേത്രപാല്‍, അമിത് മഹാജന്‍ എന്നിവരടങ്ങിയ സ്പെഷ്യല്‍ ബെഞ്ച് തള്ളുകയായിരുന്നു.

2013-ല്‍ ചട്ടം കൊണ്ടുവന്നെങ്കിലും നിയമലംഘനം നടത്തുന്ന ചാനലുകള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍നിന്ന് ട്രായെ ഹൈക്കോടതി വിലക്കിയിരുന്നു.

ട്രായ് ചട്ടത്തിനെതിരെ നല്‍കിയ ഹര്‍ജികള്‍ കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി കോടതിയുടെ പരിഗണനയിലാണ് ഇന്നലെ തീര്‍പ്പായത്.

ഇതു പ്രകാരം ചാനലുകള്‍ക്ക് മണിക്കൂറില്‍ പരമാവധി 10 മിനിറ്റ് പരസ്യങ്ങളും രണ്ട് മിനിറ്റ് സ്വന്തം ചാനലിന്റെ പ്രൊമോഷനുകളും മാത്രമേ സംപ്രേഷണം ചെയ്യാനാവു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.