വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളിലെ കൌമാരക്കാരില്‍ കടുത്ത മാനസീകാരോഗ്യ പ്രശ്നങ്ങളുണ്ടെന്നു പഠനം
ന്യൂഡെല്‍ഹി: വടക്കേ ഇന്ത്യന്‍ ഗ്രാമീണ മേഖലയില്‍ കൌമാരക്കാര്‍ക്കിടയില്‍ വിഷാദം, ഉല്‍ക്കണ്ഠ, ആത്മഹത്യാ ചിന്തകള്‍ വളരെയധികം വര്‍ദ്ധിക്കുന്നതായി ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി സഹകരിച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തി.
അക്കാദമിക് സമ്മര്‍ദ്ദം, ദാരിദ്യ്രം, ഭീഷണിപ്പെടുത്തല്‍, ഗാര്‍ഹിക പീഢനം, കുടുംബ സംഘര്‍ഷങ്ങള്‍ എന്നിവയാണ് കൌമാരക്കാരുടെ മാനസീകാരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന ഘടകങ്ങളെന്ന് പഠനം പറയുന്നു.
ആറ് മാസത്തിനിടെ ആറില്‍ ഒരാള്‍ക്ക് വീതം കടുത്ത മാനസീക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഏതങ്കിലും ഒരു സംഭവം നേരിടേണ്ടി വരുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.
ഹരിയാനയിലെ 25 ഗ്രാമങ്ങളിലായി 583 കൌമാരക്കാരുമായി നടത്തിയ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് കമ്മ്യൂണിറ്റി മെഡിസിനില്‍ ഈ പഠന വിവരം പ്രസിദ്ധീകരിച്ചത്.

