വിവാഹ ദിനത്തിൽ ദുരന്തം എയർലൈൻ പൈലറ്റായ പെന്തകോസ്ത് നവ വരനും പൈലറ്റും ഉൾപ്പെടെ രണ്ട് പേർ മരണമടഞ്ഞു.
അറ്റ്ലാന്റയിൽ ഹെലികോപ്റ്റർ തകർന്ന് എയർലൈൻ പൈലറ്റായ മലയാളി പെന്തകോസ്ത് നവ വരനും, ഹെലികോപ്റ്റർ പൈലറ്റും ഉൾപ്പെടെ രണ്ട് പേർ മരണമടഞ്ഞു ; നവ വധു പരിക്കുകളോടെ ഹോസ്പിറ്റലിൽ.
അറ്റ്ലാന്റ : അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തെ ഡോസൺ കൗണ്ടിയിൽ ഹെലികോപ്റ്റർ തകർന്ന് നവ വരനും മലയാളി പെന്തകോസ്ത് പൈലറ്റും, ഹെലികോപ്റ്റർ പൈലറ്റും ഉൾപ്പെടെ രണ്ട് പേർ മരണമടഞ്ഞു.
നവ വധു അപകട നില തരണം ചെയ്ത് പരിക്കുകളോടെ ഹോസ്പിറ്റലിൽ. വിവാഹ ദിനത്തിൽ തന്നെ സംഭവിച്ച ഈ ദാരുണ ദുരന്തത്തിന്റെ ഞെട്ടലിലാണ് അറ്റ്ലാന്റയിലെ മലയാളി സമൂഹവും ബന്ധുക്കളും.
അറ്റ്ലാന്റ സ്വദേശികളും ദി പെന്തകോസ്ത് മിഷൻ (റ്റി പി എം) സഭാ അംഗങ്ങളുമായ ബ്രദർ ഫിജിയുടെയും സിസ്റ്റർ ഫേബയുടെയും മകനും, നിത്യതയിൽ വിശ്രമിക്കുന്ന കർത്തൃദാസൻ പാസ്റ്റർ ദെസ്തോസ് ചെറിയാന്റെ മകന്റെ ഭാര്യയുടെ അനിയത്തിയുടെ മകനും, ഡെൽറ്റ എയർലൈൻസ് പൈലറ്റുമായ ക്യാപ്റ്റൻ ബ്രദർ ഡേവ് ഫിജി, ഹെലികോപ്റ്ററിന്റെ പൈലറ്റ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.
മെയ് 29 വെള്ളിയാഴ്ച രാത്രി അറ്റ്ലാന്റ സമയം 10.30 മണിക്കായിരുന്നു നാടിനെ നടുക്കിയ ദുരന്തം.
മെയ് 29 വെള്ളിയാഴ്ച്ച ആയിരുന്നു ക്യാപ്റ്റൻ ബ്രദർ ഡേവിന്റെയും, സിസ്റ്റർ ജെസ്‌നിയുടെയും വിവാഹം.
വിവാഹ ചടങ്ങുകൾക്ക് ശേഷം വധൂ വരന്മാർ സഞ്ചരിച്ച റോബിൻസൺ R66 (Robinson R66) ഹെലികോപ്റ്ററാണ് തകർന്ന് വീണത്.
മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അപകട സമയത്ത് ക്യാപ്റ്റൻ ബ്രദർ ഡേവ് അല്ലായിരുന്നു ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്നത് എന്ന് വിവരങ്ങൾ ഉണ്ട്.
അപകടത്തിന്റെ ആഘാതത്തിൽ വരൻ ക്യാപ്റ്റൻ ബ്രദർ ഡേവും ഹെലികോപ്റ്റർ പൈലറ്റും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു.
പരിക്കേറ്റ വധു സിസ്റ്റർ ജെസ്‌നി നിലവിൽ ചികിത്സയിലാണ്.
അപകട വിവരം അറിഞ്ഞ് ഡോസൺ കൗണ്ടി ഷെരീഫ് ഓഫീസ്, ഫയർ ആൻഡ് ഇ എം എസ് (EMS) യൂണിറ്റുകൾ എന്നിവർ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി.
ഡോസൺവില്ലയിലെ 24 മൗണ്ട് വെർനൺ ഡ്രൈവിന് സമീപമാണ് അപകടമുണ്ടായത്. സംഭവത്തെ കുറിച്ച് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ന്യൂ റ്റെസ്റ്റമെന്റ് ചർച്ച് അംഗങ്ങളാണ് അപകടത്തിൽപ്പെട്ട കുടുംബം. വിവാഹ ദിനത്തിൽ തന്നെ സംഭവിച്ച ഈ ദാരുണ ദുരന്തത്തിന്റെ ഞെട്ടലിലാണ് അറ്റ്ലാന്റയിലെ മലയാളി സമൂഹവും ബന്ധുക്കളും.
വേർപാടിന്റെ ദുഃഖത്തിൽ ആയിരിക്കുന്ന ക്യാപ്റ്റൻ ബ്രദർ ഡേവിഡിന്റെ കുടുംബത്തെയും, പ്രിയപ്പെട്ടവരെയും ഓർത്തും ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്ന സിസ്റ്റർ ജെസ്നിയുടെ പരിപൂർണ്ണ സൗഖ്യത്തിനായും എല്ലാ പ്രിയ ദൈവജനവും വിശേഷാൽ പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.
(വാർത്ത കടപ്പാട് : സാം മാത്യു, ഡാളസ്)

