തെരുവുവിളക്കുകള്‍ ഉള്‍പ്പെടെയുള്ള കൃത്രിമ രാത്രി വെളിച്ചം മരണ നിരക്കു വര്‍ദ്ധിപ്പിക്കുമെന്നു പഠനം

തെരുവുവിളക്കുകള്‍ ഉള്‍പ്പെടെയുള്ള കൃത്രിമ രാത്രി വെളിച്ചം മരണ നിരക്കു വര്‍ദ്ധിപ്പിക്കുമെന്നു പഠനം

Breaking News Health West Asia

തെരുവുവിളക്കുകള്‍ ഉള്‍പ്പെടെയുള്ള കൃത്രിമ രാത്രി വെളിച്ചം മരണ നിരക്കു വര്‍ദ്ധിപ്പിക്കുമെന്നു പഠനം

തെരുവുവിളക്കുകള്‍നിന്നുള്ളതുള്‍പ്പെടെ രാത്രിയിലെ കൃത്രിമ വെളിച്ചം രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുകയും സസ്തനികളില്‍ മരണ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നു ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

വന്യ ജീവികളില്‍ മാത്രമല്ല, മനുഷ്യന്റെ ആരോഗ്യത്തിനും ആവാസ വ്യവസ്ഥയ്ക്കും മൊത്തത്തില്‍ വിശാലമായ പ്രത്യാഘാതങ്ങളുള്ള ഒരു പാരിസ്ഥിതിക ആരോഗ്യ അപകടമായി പ്രകാശ മലിനീകരണത്തെ കണക്കാക്കണണെന്നു ഗവേഷകര്‍ പറയുന്നു.

ന്യൂ എന്‍വയോണ്‍മെന്റല്‍ സ്റ്റീഡീസ് സ്കൂളും ഫാക്കല്‍റ്റി ഓഫ് ലൈഫ് സയന്‍സും ചേര്‍ന്നാണ് പഠനം നടത്തിയത്.

പരിസ്ഥിതിക മലിനീകരണത്തില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാഗര്‍ വാര്‍ഡി-നൈമാന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് സസ്തനികളില്‍ സ്വര്‍ണ്ണ സബൈനി മൌസിലും സാധാരണ സെബൈനി മൌസിലും പരീക്ഷണങ്ങള്‍ നടത്തി.

പ്രകാശ മലിനീകരണത്തിനു വിധേയരായ എലികള്‍ (എല്‍ഈഡി ലൈറ്റിന്) പ്രത്യേക കൂടുകളില്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ തുടങ്ങിയ പ്രകൃതിദത്ത വെളിച്ചത്തിനു വിധേയരായ എലികളേക്കാള്‍ 2.38 മടങ്ങ് കൂടുതല്‍ നിരക്കില്‍ ചത്തു.

ഈ എലികള്‍ ഒരു ഉദാഹരണം മാത്രമാണെന്ന പഠനത്തിന്റെ കണ്ടെത്തലുകള്‍ മനുഷ്യരിലും സ്വാധീനം ചെലുത്തുന്നുണ്ടെന്നും വാര്‍ഡി പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.