ജര്‍മ്മനിയില്‍ പെന്തക്കോസ്ത് ചര്‍ച്ചുകള്‍ക്ക് മുന്നേറ്റം: രണ്ട് വര്‍ഷത്തിനിടയില്‍ 22 ശതമാനം വളര്‍ച്ച

ജര്‍മ്മനിയില്‍ പെന്തക്കോസ്ത് ചര്‍ച്ചുകള്‍ക്ക് മുന്നേറ്റം: രണ്ട് വര്‍ഷത്തിനിടയില്‍ 22 ശതമാനം വളര്‍ച്ച

Breaking News Europe

ജര്‍മ്മനിയില്‍ പെന്തക്കോസ്ത് ചര്‍ച്ചുകള്‍ക്ക് മുന്നേറ്റം: രണ്ട് വര്‍ഷത്തിനിടയില്‍ 22 ശതമാനം വളര്‍ച്ച

ബെര്‍ലിന്‍: ജര്‍മ്മനിയിലെ സ്വതന്ത്ര പെന്തക്കോസ്ത് സഭകള്‍ക്ക് വന്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്.

ഫ്രീ പെന്തക്കോസ്തല്‍ ചര്‍ച്ചുകളുടെ ഫെഡറേഷനായ വെണ്ട് പ്രിറ്റിര്‍ച്ലിഷര്‍ കണക്കു പ്രകാരം രണ്ട് വര്‍ഷത്തിനിടെ അംഗത്വത്തില്‍ 22 ശതമാനത്തിലധികം വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തു.

ഇത് സഭകളുടം ശൃംഘലയിലുടനീളം 15,000-ല്‍ അധികം അംഗങ്ങളെ ചേര്‍ത്തു.

2026 ജനുവരിയിലെ കണക്കു പ്രകാരം 1,119 പ്രാദേശിക സഭകളിലായി 52,717 അംഗങ്ങള്‍ ഈ വിഭാഗത്തിലുണ്ട്.

2024-ല്‍ ഇത് കുറവായിരുന്നു. വിശ്വാസികളുടെ സ്നാനത്തിലും കുത്തനെ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ പറയുന്നു.

2025-ല്‍ 6,389 സ്നാനങ്ങള്‍ രേഖപ്പെടുത്തി. 2023-ല്‍ ഇത് 3,863 ആയിരുന്നു.

സഭാ, യുവജന ശുശ്രൂഷകള്‍ വഴി 16 വയസിനു താഴെയുള്ള 30,000 ത്തിലധികം കുട്ടികളും കൌമാരക്കാരും തങ്ങളുടെ സഭകളിലുണ്ടെന്ന് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പീറ്റര്‍ സ്രെഗി പറഞ്ഞു.

ജര്‍മ്മനിയിലെ ജനങ്ങളില്‍ 46 ശതമാനം പേരും മതമില്ലാത്ത വിഭാഗമാണ്. മറ്റു വിഭാഗത്തില്‍ ഭൂരിഭാഗവും ക്രൈസ്തവരാണ്.

23.7 ശതമാനം കത്തോലിക്കരും 21.5 ശതമാനം പ്രൊട്ടസ്റ്റുന്റുകാരുമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.