ലോകത്തിന്റെ ഏതു ഭാഗത്തും എത്താന്‍ ശേഷിയുള്ള റഷ്യയുടെ സാത്താന്‍ മിസൈല്‍ പരീക്ഷിച്ചു
മോസ്ക്കോ: ലോകത്തിലെ ഏറ്റവും ശക്തവും വിനാശകാരിയുമായ മിസൈല്‍ സംവിധാനമായ സര്‍ഫാത് വിജയകരമായി പരീക്ഷിച്ചുവെന്ന് റഷ്യ.
പാശ്ചാത്യ രാജ്യങ്ങള്‍ സാത്താന്‍ 2 എന്നു വിശേഷിപ്പിക്കുന്ന ആണവാഹക മിസൈലാണിത്. ഈ മിസൈലിന് 35,000 കിലോമീറ്റര്‍ വരെ ദൂരെയുള്ള ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കുവാന്‍ ശേഷിയുണ്ട്.
അതായത് ലോകത്ത് എവിടെവേണമെങ്കിലും ആക്രമണം നടത്താന്‍ സാധിക്കും.
നിലവിലുള്ളതോ, ഭാവിയില്‍ വരാനിരിക്കുന്നതോ ആയ ഏത് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെയും തകര്‍ത്ത് മുന്നേറാന്‍ ഇതിനു കഴിയുമെന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ പറഞ്ഞു.
പാശ്ചാത്യ രാജ്യങ്ങളുടെ പക്കലുള്ള സമാന മിസൈലുകളേക്കാള്‍ നാലിരട്ടി പ്രഹര ശേഷിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സാധാരണ മിസൈല്‍ പാതയ്ക്കു പുറമേ ഉപഗ്രഹങ്ങള്‍ക്ക് സമാനമായ സബോര്‍ബിറ്റല്‍ പാതയിലൂടെ സഞ്ചരിക്കാന്‍ കഴിയുന്നത് ഇതിന്റെ കൃത്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് മിസൈല്‍ പരീക്ഷണം നടന്നത്.

