ക്രിസ്ത്യാനികളുടെ പീഢനത്തിനു ഒഡീഷ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നു ജനകീയ ട്രൈബ്യൂണല്‍

ക്രിസ്ത്യാനികളുടെ പീഢനത്തിനു ഒഡീഷ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നു ജനകീയ ട്രൈബ്യൂണല്‍

Breaking News India Top News

ക്രിസ്ത്യാനികളുടെ പീഢനത്തിനു ഒഡീഷ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നു ജനകീയ ട്രൈബ്യൂണല്‍

ക്രിസ്ത്യാനികള്‍ക്കെതിരായ പീഢനങ്ങളില്‍ സംസ്ഥാന ഭരണകൂടം പങ്കാളിയാണെന്ന് ആരോപിച്ച് ഇന്ത്യയിലെ പ്രമുഖ പൌരാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ഒരു ജനകീയ ട്രൈബ്യൂണല്‍ കഴിഞ്ഞയാഴ്ച ഒഡീഷ സര്‍ക്കാരിന് ഒരു കത്ത് സമര്‍പ്പിച്ചു.

മതപരമായ പീഢനങ്ങളില്‍ നിന്ന് ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിന് പോലീസ്, സിവില്‍ ഭരണകൂടം, തിര്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, ക്യാബിനറ്റ് മന്ത്രിമാര്‍ എന്നിവരുടെ പെരുമാറ്റത്തെ കത്തില്‍ വിമര്‍ശിച്ചു.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വര്‍ദ്ധിച്ചു വരുന്ന ക്രിസ്ത്യന്‍ വിരുദ്ധ വിവേചനവും അക്രമവും അന്വേഷിക്കുന്നതിനായി കാരവന്‍ ഓഫ് ലവ് ഭരണഘടനയ്ക്ക് സാര്‍വ്വത്രിക മൂല്യങ്ങളായ ഐക്യദാര്‍ഢ്യം, സമത്വം, സ്വാതന്ത്ര്യം, നീതി, കാരുണ്യം എന്നിവയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒരു ജനകീയ ട്രൈബ്യൂണലാണിത്.

ഒഡീഷ സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയെ അഭിസംബോധന ചെയ്ത കത്തില്‍ ജോണ്‍ ദയാല്‍, ആകാര്‍ പട്ടേല്‍, വിദ്യാ ഡിങ്കര്‍, ഹര്‍ഷ് മന്ദര്‍ തുടങ്ങിയ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഒപ്പിട്ടു.

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ആദിവാസി, ദളിത് സമുദായങ്ങളില്‍നിന്നു വന്നവരെ ലക്ഷ്യംവച്ചുള്ള ആക്രമണത്തിന്റെ ഒരു നീണ്ട ചരിത്രമാണ് ഒഡീഷയ്ക്കുള്ളതെന്ന് കത്തില്‍ ആരോപിക്കുന്നു.

മെയ് ആദ്യം ഒഡീഷയിലെ നബാരംഗ്പൂര്‍, കോരപൂട്ട്, മല്‍ക്കന്‍ഗിരി, മയൂര്‍ ഭഞ്ച്, ബാലസോര്‍, സംബാല്‍പൂര്‍,റായഗഡ്,ഖോര്‍ദ, ജാന്ദ്പൂര്‍ എന്നിവിടങ്ങളില്‍നിന്നായി 300 ഓളം സ്ത്രീകളെയും പുരുഷന്മാരെയും കാണാതായതായി ട്രൈബ്യൂണല്‍ അംഗങ്ങള്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.