ഡോ. ഏഴംകുളം സാംകുട്ടിയുടെ സ്മരണാർത്ഥം അനുസ്മരണ സമ്മേളനം ഡാളസിൽ മെയ് 17നു

ഡോ. ഏഴംകുളം സാംകുട്ടിയുടെ സ്മരണാർത്ഥം അനുസ്മരണ സമ്മേളനം ഡാളസിൽ മെയ് 17നു

Global USA

ഡോ. ഏഴംകുളം സാംകുട്ടിയുടെ സ്മരണാർത്ഥം അനുസ്മരണ സമ്മേളനം ഡാളസിൽ മെയ് 17നു,
പി പി ചെറിയാൻ

ഡാളസ്: പ്രശസ്ത എഴുത്തുകാരനും സുവിശേഷകനും അധ്യാപകനുമായിരുന്ന പരേതനായ ഡോ. ഏഴംകുളം സാംകുട്ടിയുടെ സ്മരണാർത്ഥം കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക – ഡാളസ് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മെയ് 17, ഞായറാഴ്ച സമയം: വൈകുന്നേരം 6:00 മണിക്കു അനുസ്മരണ സമ്മേളനം ഘടിപ്പിക്കുന്നു.

‘റൈറ്റേഴ്സ് ഫോറം’ സംഘടിപ്പിക്കുന്ന ഈ പ്രത്യേക യോഗത്തിൽ ഡോ. ഏഴംകുളം സാംകുട്ടിയുടെ വ്യക്തിജീവിതത്തെയും അദ്ദേഹം സാഹിത്യ-സുവിശേഷ മേഖലകളിൽ നൽകിയ വിലപ്പെട്ട സംഭാവനകളെയും കുറിച്ചുള്ള അനുസ്മരണങ്ങളും ചിന്തകളും പങ്കുവെക്കും.

മൗണ്ട് സിനായ് സി.ഒ.ജി ഹാളിൽ (Mount Sinai COG Hall) 5313 Robin Road, Garland, TX 75043 സംഘടിപ്പിക്കുന്ന ഈ അനുസ്മരണ സമ്മേളനത്തിലേക്ക് എല്ലാ ദൈവദാസന്മാരെയും വിശ്വാസികളെയും എഴുത്തുകാരെയും സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:

ഷാജി മണിയാട്ട്: 214-929-4310 ,എസ്. പി. ജെയിംസ്: 214-334-6962,രാജു തരകൻ: 469-274-2926

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.