യുദ്ധത്തിനിടയിലും ഇറാനില്‍ രഹസ്യ സഭകള്‍ അഭിവൃദ്ധി പ്രാപിക്കുന്നു
ഇറാനില്‍ യുദ്ധം വരുത്തിവച്ച നാശനഷ്ടങ്ങളും പ്രതിസന്ധികളും ഉണ്ടായിരുന്നിട്ടും ആത്മീയമായ മുന്നേറ്റം നിശ്ശബ്ദമായി നടക്കുന്നതായി റിപ്പോര്‍ട്ട്.
ജനം ദുരിതക്കടലിലായിട്ടും രാജ്യത്തെ രഹസ്യ ദൈവ സഭകള്‍ നിലനില്‍ക്കുന്നു എന്നതു മാത്രമല്ല സഭകള്‍ കൂടുതല്‍ ശക്തമായിട്ടു വളരുകയും ചെയ്യുന്നുണ്ടെന്നു ക്രിസ്ത്യന്‍ നേതാക്കള്‍ വെളിപ്പെടുത്തുന്നു.
സര്‍ക്കാര്‍ അധികാരികള്‍ സൈനിക നടപടികളിലും ആഭ്യന്തര സ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ചില പ്രദേശങ്ങളില്‍ വീടുകളിലെ രഹസ്യ സഭകള്‍ക്കെതിരായ നടപടികള്‍ കുറഞ്ഞു.
കര്‍ത്താവ് നിഗൂഢമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. വോയ്സ് ഓഫ് ദി മാര്‍ട്ടിയേഴ്സ് യു.എസ്.എയിലെ ടോഡ് നെറ്റില്‍ടണ്‍ പറഞ്ഞു.
ഇറാനിലുടനീളമുള്ള രഹസ്യ സഭാ ശൃംഖലകളുമായി പങ്കാളിത്തമുള്ള വിഒഎം ലോജിസ്റ്റിക് വെല്ലുവിളികള്‍ക്കിടയിലും അതിന്റെ ദൌത്യം തുടര്‍ന്നു.
ഈ വര്‍ഷം ആദ്യം സംഘര്‍ഷം ആരംഭിച്ചതിനുശേഷം ആയിരക്കണക്കിനു ബൈബിളുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
പ്രത്യാശ തേടുന്ന ഇറാനികള്‍ക്കിടിയില്‍ ദൈവവചനത്തിനായുള്ള വര്‍ദ്ധിച്ചു വരുന്ന ദാഹത്തിനു ഇത് ഇന്ധനമായി.
രഹസ്യ സഭകളില്‍ ചിലത് ഒരുമിച്ച് നില്‍ക്കുവാന്‍ അവസരം ലഭിച്ചു. അദ്ദേഹം പറഞ്ഞു.

