പരസ്യ യോഗത്തില്‍ പ്രസംഗിച്ച സുവിശേഷകനെ സ്നേഹം നടിച്ച് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
മധ്യ ഉഗാണ്ടയില്‍ സുവിശേഷ സംഘം നടത്തിയ പരസ്യ യോഗത്തില്‍ പ്രസംഗിച്ച സുവിശേഷകനെ സ്നേഹം നടിച്ച് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.
കമ്പാലയിലെ നാമങ്കുനെ പ്രദേശത്ത് പ്രസംഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങിയ ആല്‍ഫ്രഡ് ക്രിറ്റംഗയെയാണ് കൊല്ലപ്പെട്ടത്.
ഏപ്രില്‍ 9-നായിരുന്നു സംഭവം. വൈകുന്നേരം നാമങ്കുണെയില്‍ പ്രസംഗിച്ച് കഴിഞ്ഞപ്പോള്‍ മോട്ടോര്‍സൈക്കിള്‍ ടാക്സി ഡ്രൈവര്‍മാരാണെന്ന് സ്വയം പരിചയപ്പെടുത്തിയ നാലു പേര്‍ ആല്‍ഫ്രഡിനെയും ഭാര്യയെയും സമീപിച്ചു.
തങ്ങള്‍ പ്രസംഗം കേട്ടവരാണെന്നും ക്രിസ്ത്യാനികളാണെന്നും പറയുകയും നിങ്ങളെ സൌജന്യമായി വീട്ടിലേക്ക് വാഹനത്തില്‍ കൊണ്ടുപോയി വിടാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
പ്രസംഗം കേട്ട വിശ്വാസികളാണെന്ന് അവര്‍ പറഞ്ഞപ്പോള്‍ തങ്ങള്‍ അത് വിസ്വസിച്ചു. നബീരിയേ എന്നയാള്‍ പറഞ്ഞു.
വാകിസോ ജില്ലയിലെ കവാലയിലെ നോര്‍ത്തേണ്‍ ബൈപാസില്‍വച്ച് രാത്രി 9.30-ന് ഗതാഗത കുരുക്ക് ഉണ്ടെന്നും മറ്റൊരു വഴി സുഗമമായി പോകാമെന്നും അവര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ അതും വിശ്വസിച്ചു.
പിന്നീട് ഡ്രൈവര്‍മാരില്‍ ഒരാള്‍ തനിക്ക് മനസ്സിലാകാത്ത ഭാഷയില്‍ ഫോണില്‍ മറ്റുള്ളവരോട് ആവര്‍ത്തിച്ച് സംസാരിച്ചപ്പോള്‍ അസ്വസ്ഥത തോന്നിയതായി നബീരിയ മാദ്ധ്യമത്തോടു പര്ഞു.
താമസിയാതെ മറ്റു മൂന്നുപേരും സ്ഥലത്തെത്തി. അക്രമികള്‍ ദമ്പതികള്‍ക്കു നേരെ തിരിഞ്ഞു ക്രൂരമായി മര്‍ദ്ദിച്ചു.
അവര്‍ ആല്‍ഫ്രഡിനെ കത്തികൊണ്ടു കുത്തി മാരകമായി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ഭാര്യയെ മറ്റൊരു സ്ഥലത്ത് ഉപേക്ഷിച്ചു.
വിവരമറിഞ്ഞ് ചര്‍ച്ചിലെ വിശ്വാസികളും മറ്റും ഓടിയെത്തിയെങ്കിലും ആല്‍ഫ്രഡ് മരണപ്പെട്ടിരുന്നു.
മുസ്ളീം പ്രദേശങ്ങളില്‍ ശക്തമായി സുവിശേഷം പ്രസംഗിക്കുന്നതില്‍ സ്മരിക്കപ്പെട്ട സുവിശേഷകനായിരുന്നു ആല്‍ഫ്രഡെന്ന് സഭാ നേതൃത്വം സാക്ഷീകരിച്ചു.

