8000 യുവ ക്രിസ്ത്യന്‍ നേതാക്കളെ യിസ്രായേല്‍ സന്ദര്‍ശിക്കാന്‍ കൊണ്ടുവരുന്നുവെന്നു വിദേശകാര്യ മന്ത്രാലയം

8000 യുവ ക്രിസ്ത്യന്‍ നേതാക്കളെ യിസ്രായേല്‍ സന്ദര്‍ശിക്കാന്‍ കൊണ്ടുവരുന്നുവെന്നു വിദേശകാര്യ മന്ത്രാലയം

Asia Breaking News West Asia

8000 യുവ ക്രിസ്ത്യന്‍ നേതാക്കളെ യിസ്രായേല്‍ സന്ദര്‍ശിക്കാന്‍ കൊണ്ടുവരുന്നുവെന്നു വിദേശകാര്യ മന്ത്രാലയം

യെരുശലേം: ആഗോള ക്രിസ്ത്യന്‍ സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി ഈ വര്‍ഷം ഒടുവില്‍ 8000 യുവ ക്രിസ്ത്യന്‍ നേതാക്കളെ യിസ്രായേല്‍ സന്ദര്‍ശിക്കാനായി കൊണ്ടുവരുന്നുവെന്ന് യിസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.

സോഷ്യല്‍ മീഡിയ വ്യവഹാരങ്ങളുടെ സ്വാധീനത്തില്‍ നിന്ന് യുവാക്കളെ ഒഴിവാക്കി യഥാര്‍ത്ഥ ജീവിതത്തില്‍ യിസ്രായേലിന്റെ പിന്തുണയ്ക്കായി അവരെ പ്രേരിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള, പ്രത്യേകിച്ച് ഭൂരിഭാഗവും ക്രിസ്ത്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്.

യിസ്രായേലിലെ സാഹചര്യം മനസ്സിലാക്കാന്‍ വിദേശികളെ സഹായിക്കുന്നതിന് ഏറ്റവും ഫലപ്രദമായ ഉപകരണങ്ങളിലൊന്നാണ് വ്യക്തിപരമായ സന്ദര്‍ശനങ്ങള്‍ എന്ന് അനുഭവം തെളിയിക്കുന്നുവെന്ന് മന്ത്രാലയം പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.