ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റിന്റെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റിന്റെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

Breaking News Kerala

ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റിന്റെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

കുമ്പനാട് ഹെബ്രോൻപുരത്തെ പടിഞ്ഞാറെ ഗേറ്റിന് എതിർവശത്തായി ആണ് ഓഫീസ് പ്രവർത്തിക്കുന്നത്.

സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ അധ്യക്ഷത വഹിച്ചു. മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോൺ അനുഗ്രഹപ്രാർത്ഥന നടത്തി.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകൾ ഉൾപ്പെടുന്ന കേരള സ്റ്റേറ്റിലെ പാസ്റ്റർമാരുടെ ഐ.ഡി കാർഡ് പുതുക്കാനും

ഓർഡിനേഷൻ അപേക്ഷയും ലോക്കൽ സഭകളിൽ നിന്നും ഒരാൾക്ക് 5 രൂപ വച്ചുള്ള മെംമ്പർഷിപ്പ് സ്വീകരിക്കാനും വിവാഹ നിശ്ചയ രേഖ, വിവാഹ സർട്ടിഫിക്കറ്റ്,

ഓർഡിനേഷൻ സർട്ടിഫിക്കേറ്റ് തുടങ്ങിയവയുടെ വിതരണത്തിനും ഓഫീസിൽ സൗകര്യമുണ്ടാകുമെന്ന് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ അറിയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.