ഈജിപ്റ്റില്‍ 191 ചര്‍ച്ചുകള്‍ക്കു കൂടി രജിസ്ട്രേഷന്‍ ലഭിച്ചു
കെയ്റോ: ഈജിപ്റ്റില്‍ 191 ചര്‍ച്ചുകള്‍ക്കും ചര്‍ച്ചുകളുമായി ബന്ധപ്പെട്ട കെട്ടിടങ്ങള്‍ക്കും ഈജിപ്റ്റ് സര്‍ക്കാര്‍ നിയമപരമായ ലൈസന്‍സ് അനുവദിച്ചു.
പ്രധാനമന്ത്രി മുസ്തഫ മദബൌലിയുടെ നേതൃത്വത്തിലുള്ള ലൈസന്‍സിംഗ് കമ്മറ്റി ഏപ്രില്‍ 16-ന് 30-മത് ബാച്ച് അപേക്ഷകള്‍ക്കുള്ള അനുമതി നല്‍കി.
ഇതോടെ ആകെ ലഭിച്ച 5, 415 പുതിയ അപേക്ഷകളില്‍ 3,804 എണ്ണം രജിസ്ട്രേഷനുകള്‍ക്ക് അംഗീകാരം ലഭിച്ചു.
സര്‍ക്കാര്‍ അംഗീകാരം നേടുന്നതിന് പള്ളികള്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുകയും ഘടനാപരവും സുരക്ഷാപരവുമായ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.
ലൈസന്‍സിംഗ് കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ച 2017-നു മുമ്പ് ഈജിപ്റ്റില്‍ പള്ളികള്‍ക്ക് രജിസ്ട്രേഷന്‍ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള വിഷയമായിരുന്നു.
പതിനായിരക്കണക്കിനു ചര്‍ച്ചുകള്‍ ഇപ്പോഴും നിയമപരമായ അംഗീകരത്തിനായി കാത്തിരിക്കുന്നു.
എന്നാല്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു വന്നവര്‍ രഹസ്യമായി ആരാധിക്കുന്ന നൂറുകണക്കിനു രഹസ്യ കേന്ദ്രങ്ങള്‍ ഉണ്ട്.
അവ വീടുകളിലോ അജ്ഞാത കേന്ദ്രങ്ങളിലോ ആണ്.

