ചൈനയില്‍ പരസ്യമായി പ്രര്‍ത്ഥന നടത്തിയതിന് 4 പേര്‍ അറസ്റ്റില്‍

Breaking News Global

ചൈനയില്‍ പരസ്യമായി പ്രര്‍ത്ഥന നടത്തിയതിന് 4 പേര്‍ അറസ്റ്റില്‍
ബെയ്ജിംഗ് : ചൈനയില്‍ പരസ്യമായി പ്രര്‍ത്ഥനാ യോഗം നടത്തിയതിന് രഹസ്യ സഭയിലെ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു.

 

കഴിഞ്ഞ ഞായറാഴ്ച ബെയ്ജിംഗിലെ ഒരു പൊതു സ്ഥലത്ത് പരസ്യമായി പ്രര്‍ത്ഥാനാ യോഗം നടത്തിയതിനാണ് വിശ്വാസികളെ സുരക്ഷാ പോലീസ് റെയ്ഡ് ചെയ്ത് അറസ്റ്റു ചെയ്തത്. 4 പേരേയും 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. ഷൌവാങ് ചര്‍ച്ചിലെ അംഗങ്ങളാണ് നാലു പേരും.

 

പൊതു ഉത്തരവിന് എതിരായി പ്രവര്‍ത്തിച്ചു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. തലസ്ഥാന നഗരിയായ ബെയ്ജിംഗിലെ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു പ്രര്‍ത്ഥനാ യോഗം നടത്തി വന്നത്.

 

ഷൌവാങ് സഭയില്‍ 1000 ത്തോളം അംഗങ്ങളുണ്ട്. 2011-ല്‍ പോലീസ് റെയ്ഡ് ചെയ്ത് ഇവിടെനിന്നും ആരാധന മാറ്റിയിരുന്നു. പിന്നീട് പൊതു സ്ഥലങ്ങളില്‍ പരസ്യമായി ആരാധിക്കേണ്ടി വന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.