തണ്ണിമത്തന്റെ ആരോഗ്യ ഗുണങ്ങള്‍ വേനല്‍ക്കാല്‍ത്ത് ഏതു സ്ഥലത്തും സുലഭമായി ലഭിക്കുന്ന ഒരു പഴവര്‍ഗ്ഗമാണ് തണ്ണിമത്തന്‍. കുക്കുര്‍ബിറ്റേബി കുടുംബത്തില്‍പ്പെട്ട തണ്ണിമത്തനില്‍ ഏകദേശം 92 ശതമാനവും വെള്ളമാണ്. അതുപോലെ കലോറി കുറവും വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നവുമാണ്. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ തണ്ണിമത്തന്‍ വളരെയധികം ഫലപ്രദമാണ്. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, കൊളാജെന്‍ സിന്തസിസ് ചര്‍മ്മത്തിന്റെ കണക്ടീവ് കോശങ്ങളെ ശക്തിപ്പെടുത്തും. ഇത് മുറിവ് ഉണങ്ങുവാന്‍ സഹായകരമാണ്. തണ്ണിമത്തനിലെ സിട്രുലിന്‍ , അര്‍ജിനൈല്‍ എന്നിവയ്ക്ക് ആന്റീ മൈക്രോബയല്‍ ഗുണങ്ങളുണ്ട്. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാനും ചര്‍മ്മ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. തണ്ണി മത്തനില്‍ നാരുകള്‍ ധാരാളമുണ്ട്. തണ്ണിമത്തനില്‍ സിട്രുലിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കും. മെച്ചപ്പെട്ട രക്ത ചംക്രമണം, ചര്‍മ്മ കോശങ്ങളിലേക്ക് ആവശ്യ പോഷകങ്ങള്‍ എത്തിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. മാത്രമല്ല തണ്ണി മത്തന്‍ ഒരു പ്രകൃതിദത്ത ഡൈയൂററ്റിക് ആണ്. ഇത് മൂത്രത്തിന്റെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുകയും ശരീരത്തില്‍നിന്നും വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.

തണ്ണിമത്തന്റെ ആരോഗ്യ ഗുണങ്ങള്‍

Breaking News Health

തണ്ണിമത്തന്റെ ആരോഗ്യ ഗുണങ്ങള്‍

വേനല്‍ക്കാല്‍ത്ത് ഏതു സ്ഥലത്തും സുലഭമായി ലഭിക്കുന്ന ഒരു പഴവര്‍ഗ്ഗമാണ് തണ്ണിമത്തന്‍. കുക്കുര്‍ബിറ്റേബി കുടുംബത്തില്‍പ്പെട്ട തണ്ണിമത്തനില്‍ ഏകദേശം 92 ശതമാനവും വെള്ളമാണ്.

അതുപോലെ കലോറി കുറവും വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നവുമാണ്. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ തണ്ണിമത്തന്‍ വളരെയധികം ഫലപ്രദമാണ്.

തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, കൊളാജെന്‍ സിന്തസിസ് ചര്‍മ്മത്തിന്റെ കണക്ടീവ് കോശങ്ങളെ ശക്തിപ്പെടുത്തും. ഇത് മുറിവ് ഉണങ്ങുവാന്‍ സഹായകരമാണ്.

തണ്ണിമത്തനിലെ സിട്രുലിന്‍ , അര്‍ജിനൈല്‍ എന്നിവയ്ക്ക് ആന്റീ മൈക്രോബയല്‍ ഗുണങ്ങളുണ്ട്.

മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാനും ചര്‍മ്മ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

തണ്ണി മത്തനില്‍ നാരുകള്‍ ധാരാളമുണ്ട്. തണ്ണിമത്തനില്‍ സിട്രുലിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കും.

മെച്ചപ്പെട്ട രക്ത ചംക്രമണം, ചര്‍മ്മ കോശങ്ങളിലേക്ക് ആവശ്യ പോഷകങ്ങള്‍ എത്തിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.

മാത്രമല്ല തണ്ണി മത്തന്‍ ഒരു പ്രകൃതിദത്ത ഡൈയൂററ്റിക് ആണ്.

ഇത് മൂത്രത്തിന്റെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുകയും ശരീരത്തില്‍നിന്നും വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.