ഹൃദ്രോഗ സാദ്ധ്യത അഞ്ച് വര്‍ഷം മുമ്പേ തിരിച്ചറിയുവാന്‍ പുതിയ എഐ സാങ്കേതിക വിദ്യ
ലണ്ടന്‍: ഹൃദയ സ്തംഭനവും അനുബന്ധ രോഗങ്ങളും അഞ്ചു വര്‍ഷം മുമ്പേ പ്രവചിക്കാന്‍ കഴിയുന്ന പുതിയ എഐ ഉപകരണം വികസിപ്പിച്ചെടുത്ത് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍.
ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി തടയാന്‍ ഈ സാങ്കേതിക വിദ്യ സഹായകരമാകുമെന്നാണ് വൈദ്യ ലോകത്തിന്റെ വിലയിരുത്തല്‍.
ഹൃദയത്തിനു ചുറ്റുമുള്ള കൊഴുപ്പിലെ മാറ്റങ്ങള്‍ നിരീക്ഷിച്ചാണ് ഈ ഉപകരണം രോഗ സാദ്ധ്യത പ്രവചിക്കുന്നത്.
സാധാരണ സിടി സ്കാനുകളില്‍ മനുഷ്യ നേത്രങ്ങള്‍ക്ക് കാണാന്‍ കവിയാത്ത ചെറിയ വ്യത്യാസങ്ങള്‍ പോലും കണ്ടെത്താന്‍ ഈ എഐ ഉപകരണത്തിനു സാധിക്കും.
ഹൃദയ ധമനികളിലെ നീര്‍വീക്കം തിരിച്ചറിയുന്നതിലൂടെ ഓരോ രോഗിക്കും പ്രത്യേക റിസ്ക് സ്കോര്‍ നല്കാന് ഈ സാങ്കേതിക വിദ്യയിലൂടെ കഴിയും.
ഇംഗ്ളണ്ടിലെ 72000 രോഗികളില്‍ 10 വര്‍ഷത്തോളം നടത്തിയ നിരീക്ഷണത്തിനു ശേഷമാണ് ഗവേഷകര്‍ ഈ കണ്ടെത്തലിലെത്തിയത്.
86 ശതമാനം കൃത്യതയോടെ രോഗ സാദ്ധ്യത പ്രവചിക്കാന്‍ ഈ ഉപകരണത്തിനു സാധിച്ചുവെന്ന് ഗവേഷണത്തിനു നേതൃത്വം നല്കിയ പ്രൊഫസര്‍ ചരലാംബോസ് ആന്റോണിയാഡ്സ് പറഞ്ഞു.
ഹൃദയ പേശികള്‍ക്ക് ഗുരുതരമായ തകരാര്‍ സംഭവിക്കുന്നതിനു മുമ്പ് തന്നെ ചികിത്സ ഉറപ്പാക്കാന്‍ ഇത് ഡോക്ടര്‍മാരെ സഹായിക്കും.

