പാക്കിസ്ഥാന്റെ തലസ്ഥാന നഗരിയില്‍ 25,000 ക്രിസ്ത്യാനികള്‍ കുടിയിറക്കപ്പെടും

പാക്കിസ്ഥാന്റെ തലസ്ഥാന നഗരിയില്‍ 25,000 ക്രിസ്ത്യാനികള്‍ കുടിയിറക്കപ്പെടും

Asia Breaking News Top News

പാക്കിസ്ഥാന്റെ തലസ്ഥാന നഗരിയില്‍ 25,000 ക്രിസ്ത്യാനികള്‍ കുടിയിറക്കപ്പെടും

ഇസ്ളാമബാദ്: പാക്കിസ്ഥാന്‍ തലസ്ഥാന നഗരിയായ ഇസ്ളാമബാദില്‍ രണ്ട് കുടിയേറ്റ കേന്ദ്രങ്ങള്‍ ഒഴിയാന്‍ അധികൃതര്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് ഏകദേശം 25,000 ക്രിസ്ത്യാനികള്‍ കുടിയിറക്കപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.

അവരില്‍ പലരും ദരിദ്രരായ ശുചീകരണ തൊഴിലാളികളും ദിവസവേതനക്കാരുമാണ്. അവരുടെ വീടുകളില്‍നിന്നും പുറത്താക്കപ്പെടുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇസ്ളാമബാദിലെ സെക്ടര്‍ എച്ച്-9-ലെ റിംഷ കോളനിയിലെയും അക്രം ഗില്‍ കോളനിയിലെയും താമസക്കാര്‍ക്ക് 3 ദിവസത്തെ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ലഭിച്ചു.

ക്യാപിറ്റല്‍ ഡെവലപ്മെന്റ് അതോറിട്ടി (സിഡിഎ) ഉദ്യോഗസ്ഥര്‍ ഉച്ചഭാഷിണിയിലൂടെ പ്രഖ്യാപിച്ചു; നിങ്ങള്‍ക്ക് കൂടുതല്‍ നഷ്ടം സംഭവിക്കാതിരിക്കാന്‍ ഞങ്ങള്‍ നിങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യില്ല. ദയവായി നിങ്ങളുടെ സാധനങ്ങള്‍ എടുത്ത് ഉടന്‍ സ്ഥലം വിടുക. ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തങ്ങള്‍ നിയമവിരുദ്ധ താമസക്കാരാണ് എന്ന വാദത്തെ താമസക്കാര്‍ ശക്തമായി എതിര്‍ക്കുന്നു. റിംഷ മസിഹ് ഉള്‍പ്പെട്ട ഉന്നത മത നിന്ദാ കേസുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദശാബ്ദത്തിലേറെ മുമ്പ് സര്‍ക്കാര്‍ തന്നെ നിരവധി കുടുംബങ്ങളെ ഈ പ്രദേശത്തേക്ക് മാറ്റി പാര്‍പ്പിച്ചതായി ക്രിസ്ത്യന്‍ അഭിഭാഷകന്‍ സര്‍ദാര്‍ മുഷ്താഖ് ഗില്‍ പറഞ്ഞു.

ഒരു കാലത്ത് സംരക്ഷണ പരമായ സ്ഥലമായി അവതരിപ്പിക്കപ്പെട്ടിരുന്നത് ഇപ്പോള്‍ കുടിയിറക്ക ഭീഷണിയായി മാറിയിരിക്കുന്നു. വ്യക്തമായ പുനരധിവാസ പദ്ധതിയില്ലാതെയാണ് ഈ കുടുംബങ്ങളോട് സ്ഥലം വിടാന്‍ ആവശ്യപ്പെടുന്നത്. ഗില്‍ പറഞ്ഞു.

ചര്‍ച്ച് നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും കുടിയൊഴിപ്പിക്കല്‍ ഉത്തരവ് പുനപരിശോധിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.