ലിവ് ഇന്‍ ബന്ധത്തെ ബഹുഭാര്യത്വമായി കണക്കാക്കാന്‍ കഴിയില്ല: കര്‍ണാടക ഹൈക്കോടതി

ലിവ് ഇന്‍ ബന്ധത്തെ ബഹുഭാര്യത്വമായി കണക്കാക്കാന്‍ കഴിയില്ല: കര്‍ണാടക ഹൈക്കോടതി

Breaking News India

ലിവ് ഇന്‍ ബന്ധത്തെ ബഹുഭാര്യത്വമായി കണക്കാക്കാന്‍ കഴിയില്ല: കര്‍ണാടക ഹൈക്കോടതി

ലിവ് ഇന്‍ ബന്ധത്തെ ബഹുഭാര്യത്വമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക ഹൈക്കോടതി.

നിയമാനുസൃതമല്ലാത്ത ലിവ് ഇന്‍ ബന്ധത്തിന്റെ പേരില്‍ ബഹു ഭാര്യത്വത്തിനു കേസെടുക്കാന്‍ കഴിയില്ലെന്നു ജസ്റ്റിസ് ആര്‍ നടരാജ് വ്യക്തമാക്കി.

ബഹുഭാര്യത്വ കേസില്‍ പ്രതിയായ 73 കാരനാണ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

ഇയാളുടെ ഭാര്യയുടെ ഹര്‍ജിയെത്തുടര്‍ന്ന് മൈസുരുവിലുള്ള സിവില്‍ കോടതിയാണ് ബഹുഭാര്യത്വത്തിനു കേസെടുക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ ഹൈക്കോടതി കേസ് റദ്ദാക്കി.

ഭര്‍ത്താവിനെയും രണ്ട് മക്കളെയും ലിവ് ഇന്‍ പങ്കാളിയെയും പ്രതിയാക്കിയായിരുന്നു കേസ് എടുത്തത്.

വെറും ലിവ് ഇന്‍ ബന്ധത്തിന്റെ പേരില്‍ മക്കളെ പ്രതി ചേര്‍ക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.