ഐപിസി നേര്യമംഗലം സെൻ്ററിൽ സൗജന്യ തയ്യൽ മെഷിൻ വിതരണം.
നേര്യമംഗലം: ഐപിസി നേര്യമംഗലം സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സൗജന്യ തയ്യൽ പരിശീലനം പൂർത്തികരിച്ചവരിൽ നിന്ന് തിരഞ്ഞെടുത്ത ഏഴ് പേർക്ക് തയ്യൽ മെഷ്യൻ സൗജന്യമായി നൽകി.
ഐപിസി നേര്യമംഗലം സെന്റർ പാസ്റ്റർ സണ്ണി മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷെജി ജേക്കബ് ഉത്ഘാടനം ചെയ്. രാജി വിജയൻ (സിപിഎം), ബാബു കുര്യാക്കോസ് (ബിജെപി) എന്നിവർ പ്രസംഗിച്ചു.
മെഷ്യൻ സ്പോൺസർ ചെയ്ത് ജോൺസൺ കെ. മാത്യു ആയിരുന്നു. ജോബി ഏബ്രഹാം സ്വാഗതവും പാസ്റ്റർ വത്സൻ പീറ്റർ നന്ദിയും പാസ്റ്റർ സാജൻ വർഗ്ഗീസ് ആശംസയും അറിയിച്ചു.
പാസ്റ്റർ ഫിജോ ഫ്രാൻസിസ് പങ്കെടുത്തവരെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു.

