"ഈ തെമ്മാടികള്‍ക്ക് ഇന്ന് എന്തു സംഭവിക്കുന്നുവെന്ന് നോക്കൂ''! ഇറാനെക്കുറിച്ച് ട്രംപ്.

“ഈ തെമ്മാടികള്‍ക്ക് ഇന്ന് എന്തു സംഭവിക്കുന്നുവെന്ന് നോക്കൂ”! ഇറാനെക്കുറിച്ച് ട്രംപ്.

Breaking News USA West Asia

“ഈ തെമ്മാടികള്‍ക്ക് ഇന്ന് എന്തു സംഭവിക്കുന്നുവെന്ന് നോക്കൂ”! ഇറാനെക്കുറിച്ച് ട്രംപ്.

ഇറാന്റെ നാശത്തെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയായില്‍ വിശദമായി കുറിച്ചു. ഇറാന്റെ ഭീകര ഭരണകൂടത്തെ സൈനികമായും സാമ്പത്തികമായും മറ്റുവിധത്തിലും ഞങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കുകയാണ്.

ഇറാന്റെ നാവികസേന ഇല്ലാതായി. അവരുടെ വ്യോമസേന ഇല്ലാതായി. മിസൈലുകള്‍, ഡ്രൊണുകള്‍ തുടങ്ങിയവ എല്ലാം നശിപ്പിക്കപ്പെട്ടു. അവരുടെ നേതാക്കള്‍ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റപ്പെട്ടു.

നമുക്ക് സമാനതകളില്ലാത്ത യുദ്ധ പവര്‍, പരിധിയില്ലാത്ത വെടിക്കോപ്പുകള്‍ ധാരാളം സമയം എന്നിവയുണ്ട്. ഇന്ന് ഈ തെമ്മാടികള്‍ക്ക് എന്തു സംഭവിക്കുമെന്ന് നോക്കൂ! ട്രംപ് പ്രതികരിച്ചു.

47 വര്‍ഷമായി അവര്‍ ലോകമെമ്പാടും നിരപരാധികളെ കൊന്നുകൊണ്ടിരിക്കുന്നു. ബുധനാഴ്ച വൈകുന്നേരം കെന്റക്കിയിലെ ഒരു റാലിയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ട്രംപ് മാധ്യമങ്ങളോട് സംസാരിച്ചു. സംഘര്‍ഷം ഉടനെ അവസാനിക്കില്ല.

അവര്‍ക്ക് നാവികസേനയില്ല, വ്യോമസേനയില്ല, അവര്‍ക്ക് നിയന്ത്രണ സംവിധാനങ്ങളില്ല. ഞങ്ങള്‍ ആ രാജ്യത്തിനു മുകളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുകയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.