ന്യുയോര്‍ക്ക് സിറ്റിയില്‍ സ്ഫോടകവസ്തു എറിഞ്ഞവര്‍ അല്ലാഹു അക്ബര്‍ എന്നു വിളിച്ചു പറഞ്ഞു.

ന്യുയോര്‍ക്ക് സിറ്റിയില്‍ സ്ഫോടകവസ്തു എറിഞ്ഞവര്‍ അല്ലാഹു അക്ബര്‍ എന്നു വിളിച്ചു പറഞ്ഞു.

Breaking News USA

ന്യുയോര്‍ക്ക് സിറ്റിയില്‍ സ്ഫോടകവസ്തു എറിഞ്ഞവര്‍ അല്ലാഹു അക്ബര്‍ എന്നു വിളിച്ചു പറഞ്ഞു.

ന്യുയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മദാനിയുടെ ഔദ്യോഗിക വസതിക്കു സമീപം നടന്ന പ്രതിഷേധ പ്രകടനത്തിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ പ്രതികള്‍ അല്ലാഹു അക്ബര്‍ എന്നു വിളിച്ചു പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ശനിയാഴ്ച ഈസ്റ്റ് എന്‍ഡ് അവന്യുവിനും ഈസ്റ്റ് 87-മത്തെ സ്ട്രീറ്റിനും സമീപമാണ് സംഭവം. പൊതു മുസ്ളീം പ്രാര്‍ത്ഥനയെ എതിര്‍ക്കുന്നതിനായി യാഥാസ്ഥിക പ്രവര്‍ത്തകനായ ജെയ്ക്ക് ലാങ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ നൂറിലധികം പ്രതിഷേധക്കാര്‍ തടിച്ചു കൂടിയിരുന്നു.

18 വയസുളള ഒരു എതിര്‍ പ്രതിഷേധക്കാരന്‍ അല്ലാഹു അക്ബര്‍ എന്നു വിളിച്ചു പറയുകയും തുടര്‍ന്ന് വീട്ടില്‍ നിര്‍മ്മിച്ച ഒരു സ്ഫോടക വസ്തു ജനക്കൂട്ടത്തിനു നേരെ എറിയുകയും ചെയ്തു.

തുടര്‍ന്ന് പ്രതി 19 വയസുള്ള ഒരു കൂട്ടാളിയില്‍നിന്ന് രണ്ടാമത്തെ ഉപകരണം എടുത്ത് കത്തിക്കുകയും ശേഷം ഇരുവരും ഓടി രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് അധികൃതര്‍ പറയുന്നു.

പ്രതികള്‍ അമീര്‍ ബാലാത്തും (18,) ഇബ്രാഹിം ഒയുമിയും (19) ആണെന്ന് തിരിച്ചറിഞ്ഞു. പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.