ക്രിസ്തുവിനെ സ്വീകരിച്ചതിന് മുസ്ളീം പിതാവ് മകനെ കത്തിക്കൊലപ്പെടുത്തി

ക്രിസ്തുവിനെ സ്വീകരിച്ചതിന് മുസ്ളീം പിതാവ് മകനെ കത്തിക്കൊലപ്പെടുത്തി
ക്രിസ്തുവിനെ സ്വീകരിച്ചതിന് മുസ്ളീം പിതാവ് മകനെ കത്തിക്കൊലപ്പെടുത്തി യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിന് മുസ്ളീം പിതാവ് തന്റെ വിവാഹിതനും കുട്ടികളുമുള്ള മകനെ കുത്...
ക്രിസ്തുവിനെ സ്വീകരിച്ചതിന് മുസ്ളീം പിതാവ് മകനെ കത്തിക്കൊലപ്പെടുത്തി യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിന് മുസ്ളീം പിതാവ് തന്റെ വിവാഹിതനും കുട്ടികളുമുള്ള മകനെ കുത്തിക്കൊലപ്പെടുത്തി. ജനുവരി 28-നു ഉഗാണ്ടയിലെ ഇഗംഗ ജില്ലയില്‍ ഇഗംഗ പട്ടണത്തില്‍ താമസിക്കുന്ന ഹംബാ അഹമ്മദ് (62) എന്ന ആള്‍ 33 വയസുള്ള മകന്‍ ഹംബ ജുമയെയാണ് പങ്ക എന്നറിയപ്പെടുന്ന നീണ്ട കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്. ജുമയുടെ ഭാര്യ നങ്കോബി പറയുന്നത്: ഞാനും എന്റെ ഭര്‍ത്താവ് ജുമയും വയലില്‍ ഞാറ് നടാന്‍ പോയിരുന്നു. തിരികെ വീട്ടിലേക്കു വരുമ്പോള്‍ എന്റെ അമ്മായിയപ്പനെ ഞങ്ങള്‍ വീട്ടില്‍ കണ്ടു. അദ്ദേഹത്തിനു ഉച്ചഭക്ഷണം നല്‍കി. അന്നു അദ്ദേഹം വീട്ടില്‍ത്തന്നെ തങ്ങി. ഞങ്ങള്‍ ഒന്നിച്ച് അത്താഴവും കഴിച്ചു. അത്താഴത്തിനു ശേഷം ഞങ്ങളുടെ 12 വയസുള്ള മകനോട് പങ്ക അദ്ദേഹം ആവശ്യപ്പെട്ടു. പങ്ക കൈക്കലാക്കിയശേഷം അഹമ്മദ് മകന്‍ ജുമയെ വിളിച്ചു. എന്തോ സഹായത്തിനായി പിതാവ് വിളിക്കുന്നു എന്നു കരുതി മകന്‍ ഓടിച്ചെന്നപ്പോള്‍ എന്റെ ഭര്‍ത്താവിനെ അയാള്‍ വെട്ടാനും കുത്താനും തുടങ്ങി. തുടര്‍ന്ന് അയാള്‍ ഓടി രക്ഷപെട്ടു. നങ്കോബി കണ്ണീരോടെ പറഞ്ഞു. ഭര്‍ത്താവും താനും ഇസ്ളാമില്‍നിന്നും ക്രിസ്ത്യാനിയായതാണ് പകയ്ക്കു കാരണമായതെന്നു നങ്കോബി പറഞ്ഞു. എന്റെ അമ്മായിയച്ഛനും ബന്ധുക്കളും ഞങ്ങള്‍ ക്രിസ്ത്യാനികളായതിനെത്തുടര്‍ന്ന് ഭീഷണി മുഴക്കിയിരുന്നു. ഞങ്ങളെ കൊല്ലുമെന്നു പരഞ്ഞിരുന്നു. ദമ്പതികള്‍ക്ക് 12,10,7,3 വയസ്സുള്ള നാല് കുട്ടികളുണ്ട്. ദൈവമക്കള്‍ ആ കുടുംബത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുക.
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ