മരം ചീഞ്ഞു നശിക്കാന്‍ കാരണമാകുന്ന ഫംഗസിനെ ഇന്ത്യയില്‍ ആദ്യമായി തിരുവനന്തപുരത്ത് കണ്ടെത്തി

മരം ചീഞ്ഞു നശിക്കാന്‍ കാരണമാകുന്ന ഫംഗസിനെ ഇന്ത്യയില്‍ ആദ്യമായി തിരുവനന്തപുരത്ത് കണ്ടെത്തി

Breaking News Kerala

മരം ചീഞ്ഞു നശിക്കാന്‍ കാരണമാകുന്ന ഫംഗസിനെ ഇന്ത്യയില്‍ ആദ്യമായി തിരുവനന്തപുരത്ത് കണ്ടെത്തി.

തിരുവനന്തപുരം: മരം ചീഞ്ഞു നശിക്കാന്‍ കാരണമാകുന്ന ഫംഗസിനെ ഇന്ത്യയില്‍ ആദ്യമായി തിരുവനന്തപുരത്ത് കണ്ടെത്തി.

വഴുതക്കാട്ടെ സര്‍ക്കാര്‍ വിമന്‍സ് കോളേജ് ക്യാമ്പസില്‍നിന്നാണ് വിനാശകാരിയായ ഈ ഫംഗസിനെ കണ്ടെത്തിയത്. രണ്ട് ചാരക്കൊന്ന മരങ്ങളില്‍ ഈ ഫംഗസ് ബാധിച്ചതായി കണ്ടെത്തി.

ഇതിനു മുമ്പ് തായ്ലന്‍ഡ്, സിംഗപ്പൂര്‍ എന്നീ ദക്ഷിണ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ മാത്രമാണ് ഈ ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

ഇന്ത്യയില്‍ ഈ ഫംഗസിനെ കണ്ടെത്തിയത് നഗര വൃക്ഷങ്ങളിലെ രോഗാണുബാധയെക്കുറിച്ച് ആശങ്കയുയര്‍ന്നിട്ടുണ്ട്.

വിമന്‍സ് കോളേജിലെ ബോട്ടണി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ അപ്ളൈഡ് മൈക്രോളജി ആന്‍ഡ് ലൈക്കനോളജിയിലെ അസ്സോസിയേറ്റ് ഫ്രൊഫസറായ ഡോ. എ. മനോജ് കുമാര്‍, ഡോ. എസ്. ശ്യാം കുമാര്‍, ഡോ. ജി.പി. ഗായത്രി പിജി വിദ്യാര്‍ത്ഥിനികളായ ഗിരീഷ്മ, കെ.ജി ഗ്രീഷ്മ സതീഷ്, അപര്‍ണ എസ്. നായര്‍, ലക്ഷ്മി കൃഷ്ണ ആര്‍.കെ. എന്നിവരടങ്ങുന്ന ഗവേഷണ സംഘമാണ് ഈ പഠനം നടത്തിയത്.

റിപ്പോര്‍ട്ട് യുക്രെയ്ന്‍ ബോട്ടോണിക്കല്‍ ജേണലിന്റെ ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.