യുക്രൈനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 55,000 സൈനികരാണ്

യുക്രൈനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 55,000 സൈനികരാണ്

Breaking News Europe Middle East

യുക്രൈനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 55,000 സൈനികരാണ്

ക്വീവ്: റഷ്യന്‍ അധിനിവേശം തുടങ്ങി നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ യുദ്ധത്തില്‍ ഇതുവരെ 55,000 യുക്രേനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കി.

ഫ്രാന്‍ 2 ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടത്. എന്നാല്‍ പരിക്കേറ്റവരെക്കൂടി കണക്കിലെടുത്താല്‍ യുക്രൈനിയന്‍ സൈന്യത്തിലെ ആകെ ആള്‍ നാശം 4 ലക്ഷത്തോളം വരുമെന്ന് സ്വതന്ത്ര ഏജന്‍സികള്‍ വിലയിരുത്തുന്നു.

അതേസമയം റഷ്യന്‍ ഭാഗത്തും കനത്ത ആള്‍നാശം സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2025-ല്‍ മാത്രം 4.2 ലക്ഷം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് യുക്രേനിയന്‍ സൈനിക വക്താക്കളുടെ അവകാശവാദം.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ ഈ യുദ്ധത്തില്‍ റഷ്യന്‍ ഭാഗത്തെ ആകെ സൈനിക നഷ്ടം 11 ലക്ഷത്തോളം വരുമെന്നാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്ക്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.