മനുഷ്യന്റെ ദീര്‍ഘായുസ്സില്‍ ജനിതക ശാസ്ത്രം പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് യിസ്രായേലി ഗവേഷകര്‍

മനുഷ്യന്റെ ദീര്‍ഘായുസ്സില്‍ ജനിതക ശാസ്ത്രം പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് യിസ്രായേലി ഗവേഷകര്‍

Breaking News Top News

മനുഷ്യന്റെ ദീര്‍ഘായുസ്സില്‍ ജനിതക ശാസ്ത്രം പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് യിസ്രായേലി ഗവേഷകര്‍

മനുഷ്യന്റെ ആയുസ്സ് നിര്‍ണ്ണയിക്കുന്നതില്‍ ജീനുകളുടെ സംഭാവന ഏകദേശം 50 ശതമാനമാണെന്നു കണക്കാക്കുന്നു. ഇത് മുന്‍ ഗവേഷണങ്ങള്‍ നിഗമനം ചെയ്തതിനേക്കാള്‍ ഏകദേശം ഇരട്ടിയാണ്.

ജീനുകള്‍ പ്രധാനമായും ക്രമരഹിതം എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളാണ് ആയുര്‍ദൈര്‍ഘ്യത്തെ നിസ്സംശയമായും രൂപപ്പെടുത്തുന്നത്. ഞങ്ങളുടെ പഠനത്തില്‍ ജനിതക ശാസ്ത്രവുമായി ബന്ധപ്പെട്ട വ്യത്യസ്ത ആളുകള്‍ തമ്മിലുള്ള വ്യത്യാസത്തിന്റെ അളവ് വിശദീകരിക്കുവാന്‍ ഞങ്ങള്‍ ശ്രമിച്ചു.

ദീര്‍ഘായുസ്സിന്റെ ഘടകങ്ങളെ ജനിതകശാസ്ത്രവും, മറ്റെല്ലാം എന്നും വിഭജിക്കാന്‍ പഠനം ശ്രമിച്ചു. മറ്റെല്ലാം എന്നത് ഏകദേശം 50 ശതമാനം ആണ്.

യിസ്രായേലിലെ വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഭൌതിക ശാസ്ത്രത്തില്‍ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയും സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ മുഖ്യ രചയിതാവുമായ സെന്‍ഷെന്‍ പറഞ്ഞു.

ജീനുകള്‍ ആയുസ്സിനെ രണ്ടു ദിശകളിലേക്കും സ്വീധീനിക്കുന്നു. ഒരു വശത്ത് രോഗത്തിനു കാരണമാകുകയും ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുകയും ചെയ്യുന്ന, ദുര്‍ബ്ബലപ്പെടുത്തുന്ന ജനിതക വൈകല്യങ്ങളുണ്ട്.

മറുവശത്ത് ആയുര്‍ദൈര്‍ഘ്യത്തിനു ഗുണങ്ങള്‍ നല്‍കുന്നതായി കാണപ്പെടുന്ന ജീനുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചിലര്‍ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതെ 100 വയസ് തികയുന്നു.

പ്രായത്തിനനുസരിച്ച് സ്വാഭികമായി ഉണ്ടാകുന്ന രോഗങ്ങളില്‍നിന്ന് സംരക്ഷിക്കുന്ന സംരക്ഷണ ജീനുകള്‍ ഈ ആളുകള്‍ക്ക് ഉണ്ടെന്ന് വ്യക്തമാണ്.

ഈ ജീനുകളില്‍ ചിലത് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും മിക്ക സങ്കീര്‍ണ്ണമായ സ്വഭാവങ്ങളെയും പോലെ നൂറുകണക്കിന് അല്ലെങ്കില്‍ ആയിരക്കണക്കിനു ജീനുകള്‍ ആയുര്‍ദൈര്‍ഘ്യത്തെ സ്വീധീനിക്കുന്നതായി ഗവേഷകര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.