ഐ.പി.സി കേരളാ കൗൺസിൽ മുൻ അംഗം കടമ്മനിട്ട ടി. ടി. ബേബി കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കടമ്മനിട്ട: ഇലന്തൂർ താഴയിൽ കുടുംബാംഗവും കല്ലുംപുറത്ത് ടി.ടി. ബേബിയും (84) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വിമുക്തഭടനായിരുന്ന അദ്ദേഹം ഐ.പി.സി സഭയിലെ സജീവ പ്രവർത്തകനുമായിരുന്നു.
ഐ.പി.സി കേരളാ കൗൺസിൽ അംഗമായും സ്റ്റേറ്റ് കൗൺസിൽ ഓഫിസ് മാനേജരായും സേവനം അനുഷ്ഠിച്ചിട്ടുള്ള ടി.ടി. ബേബി, ദീർഘവർഷങ്ങൾ ഐ.പി.സി പത്തനംതിട്ട സെൻറർ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാരം നാളെ (2026 ഫെബ്രുവരി 9, തിങ്കളാഴ്ച) രാവിലെ 9 മണിക്ക് ചാന്തുകാവ് ഐ.പി.സി കർമ്മേൽ ഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12.30ന് സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ: ചെങ്ങന്നൂർ മുക്കത്ത് കുടുംബാംഗം ലീലാമ്മ ബേബി.
മക്കൾ: പാസ്റ്റർ എബി എബ്രഹാം (ഐ.പി.സി കൊക്കാത്തോട്), ലിബി, ലിജി.
മരുമകൾ: ശേബ എബി.

